Categories: mainstories

വെള്ളപ്പൊക്കത്തില്‍പ്പെട്ട് താരങ്ങള്‍; സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറി

കൊച്ചി: കായല്‍ക്കരയില്‍ വീട് സ്വപ്‌നമാക്കിയ താരങ്ങള്‍ക്കെല്ലാവര്‍ക്കും പണികിട്ടി. വീട് കയറി വെള്ളം എത്തിയതോടെ മാറിതാമസിക്കേണ്ട ഗതികേടിലാണ്. ധര്‍മജന്‍, മല്ലിക സുകുമാരന്‍, ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയ വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് ജനങ്ങള്‍ അറിഞ്ഞത്. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്നു വീട്ടിലേക്കു മടങ്ങവെയാണു വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. മൂന്നു മണിക്കൂറോളം കുരുക്കില്‍ പെട്ട ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജയറാമിനൊപ്പം ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ കാറില്‍ കൊച്ചിയിലെ വീട്ടിലേക്കു തിരിച്ചു. പ്രളയത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി ഫെയ്‌സ്ബുക്കിലെത്തി. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ടെന്നും ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണെന്നും ധര്‍മജന്‍ വ്യക്തമാക്കി.

”വൈകുന്നേരം വരെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു, എറ്റവും അവസാനമാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്. രണ്ടു വഞ്ചികള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. അവസാനമായപ്പോള്‍ വഞ്ചി വരാതായി. വൈദ്യുതി സംവിധാനങ്ങളൊക്കെ നിലച്ചുപോയി. വെള്ളം നോക്കി കൊണ്ടിരിക്കുമ്പോള്‍ കൂടികൊണ്ടിരിക്കുന്ന അവസ്ഥ. മുറ്റത്തേക്കിറങ്ങിയാല്‍ കഴുത്തറ്റം വരെ വെള്ളം,” ധര്‍മജന്‍ തന്റെ അനുഭവം വിവരിച്ചു. അനുഭവിക്കുമ്പോഴാണ് നമുക്ക് അതിന്റെ വേദന മനസ്സിലാകുകയുള്ളുവെന്നും ഇനിയും പെട്ടുകിടക്കുന്നവരെ രക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും ധര്‍മജന്‍ പറഞ്ഞു. സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കൊച്ചിയിലുള്ള വീടിനുചുറ്റും വെള്ളം കയറിയെന്നും തന്റെ അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കുടുങ്ങിയിരിക്കുകയാണെന്നും ധര്‍മ്മജന്‍ നേരത്തേയും വിശദീകരിച്ചിരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്‍കാമെന്നു ടൊവീനോ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘ഞാന്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടില്‍ ആണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളെ പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന ഒറ്റപ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവു ചെയ്തു ദുരുപയോഗം ചെയ്യരുതെന്നു അപേക്ഷ.’ ടൊവീനോ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ആലുവയിലാണ് ദിലീപിന്റെ വീട്. ആലുവ മുഴുവന്‍ മുങ്ങി. ഇതിനിടയില്‍ ദിലീപിന്റെ വീട്ടിനടുത്ത് വരെ വെള്ളമെത്തി. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ വെള്ളം കയറിയതുമില്ല. ചലച്ചിത്ര താരം മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീട്ടില്‍ വെള്ളം കയറിയ വീഡിയോ ചലച്ചിത്ര താരം ജോജു ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു. ആളുകള്‍ പ്രദേശത്തു നിന്നു മാറിത്തുടങ്ങിയതായും പുഴപോലെയാണ് വീടിനു സമീപം വെള്ളമെന്നും ജോജു അറിയിച്ചു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

4 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

4 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

5 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

5 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

6 hours ago