കോഴിക്കോട് : സ്കൂളില്‍ നടത്തിയ ഭക്ഷ്യമേളയിൽ നിന്ന് ആഹാരം കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വളയം പൂവ്വംവയല്‍ എല്‍.പി. സ്കൂള്‍ വിദ്യാഥികളാണ് ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.
വിദ്യാര്‍ഥികളെ ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്.
സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. പല വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നാണ് സ്കൂളില്‍ ഭക്ഷ്യമേള നടത്തിയത്. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…