topnews

മോദിക്ക് പ്രശംസ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വിദേശികൾക്കെതിരെ വിമർശനം

ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്കായി വിദേശികളെ ഇറക്കി പ്രചാരണം നടത്തിയ ബിജെപിക്കെതിരെ വിമര്‍ശനം. ഗുജറാത്ത് ബിജെപിയാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പുറത്തെത്തിയതോടെ വലിയ വിമര്‍ശനമാണ് ബിജെപി നേരിടന്നത്. 1951 ലെ ജാപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വീസ നിയമത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രചാരണത്തി പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ ചിഹ്നമായ താമര ആലേഖനം ചെയ്ത ഷാളുകള്‍ ധരിച്ചാണ് വിദേശികള്‍ പ്രചാരണം നടത്തിയത്. നിങ്ങള്‍ക്ക് ഒരു മഹാനായ നേതാവുണ്ട്, നിങ്ങള്‍ ആ നേതാവിനെ വിശ്വസിക്കു എന്ന ശീര്‍ഷകത്തോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. നിരവധി ആളുകള്‍ നിങ്ങളുടെ നേതാവിനെ കാണാനും, കേള്‍ക്കാനും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാനുമായി എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വിദേശികളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.

എന്നാല്‍ ബിജെപിയുടെ വിഡിയോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിഡിയോയില്‍ ഉള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിനു സമാനമാണെന്നും വിദേശികളെ ഉപയോഗിച്ചുള്ള പ്രചാരണം തിരഞ്ഞെടുപ്പിലെ വിദേശ കൈക്കടത്തലാണെന്നും, നടപടി വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ ആവശ്യപ്പെട്ടു. 2019ല്‍ തൃണമൂലിന്റെ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബംഗ്ലദേശ് നടന്‍ ഫിര്‍ദൂസ് അഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു.

നടന്റെ വീസ റദ്ദാക്കിയിരുന്നു. ഫിര്‍ദൂസ് അഹമ്മദ് വീസ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഫോറിന്‍ റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫിസി നോട് ആവശ്യപ്പെടുകയും പിന്നാലെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. വീസ നിയമങ്ങള്‍ അനുസരിച്ച് ഫിര്‍ദൂസ് അഹമ്മദിന് ഇന്ത്യയിലേക്കുള്ള വീസ ലഭിക്കില്ല.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

13 mins ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

44 mins ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

1 hour ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

2 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

3 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

3 hours ago