kerala

കെ.എം ഷാജിയുടെ വീട്ടില്‍ വിദേശ കറന്‍സികളും, കുട്ടികളുടെ ശേഖരമെന്ന് ന്യായീകരണം

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി കണ്ടെടുത്തതായി വിജിലന്‍സ്. കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് സംഘം വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. എന്നാല്‍ കുട്ടികളുടെ ശേഖരമാണ് ഇതെന്ന് ഷാജി വിജിലന്‍സ് അധികൃതരോട് അറിയിച്ചു.

മഹസറില്‍ രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ തിരികെ വച്ചു. ഇതിനു പുറമെ മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്നു 72 രേഖകളും 39,000 രൂപയും 50 പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. അഴീക്കോട് നിന്ന് ആദ്യമായി എംഎല്‍എ ആയ ശേഷം 28 തവണ ഷാജി വിദേശ യാത്ര നടത്തിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച കണ്ണൂര്‍ അഴീക്കോട് മണലിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ബന്ധുവിന്റെ ഭൂമി ഇടപാടിനു വേണ്ടി കൊണ്ടുവച്ച പണമാണെന്നും മതിയായ രേഖകളുണ്ടെന്നും ഇത് തെളിയിക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണമെന്നുമായിരുന്നു ഷാജി ആവശ്യപ്പെട്ടത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപോര്‍ട്ട് വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Karma News Network

Recent Posts

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട, 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ്…

20 mins ago

യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു, 25 വർഷം മുൻപുള്ള അനുഭവത്തിന് ശേഷം യേശു യഥാർത്ഥമാണെന്ന് മനസ്സിലാക്കി- ജയസുധ

നടിയും മുൻ എംപിയുമാണ് തെന്നിന്ത്യയുടെ ആദ്യകാല നായിക ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നരവധി ചലച്ചിത്രങ്ങളിൽ…

23 mins ago

ക്യൂബയ്‌ക്ക് ഇന്ത്യയുടെ സഹായം, 90 ടൺ മരുന്ന് സാമഗ്രികളുമായി കപ്പൽ പുറപ്പെട്ടു

ഡൽഹി : ക്യൂബയ്‌ക്ക് അവശ്യ മരുന്ന് സാമഗ്രികൾ കയറ്റി അയച്ച് ഇന്ത്യ. ജൂൺ 2-ന് മുണ്ട്ര തുറമുഖത്ത് നിന്ന് ക്യൂബൻ…

26 mins ago

വൻ കുഴല്‍പ്പണ വേട്ട, 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം : ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ…

42 mins ago

ബംഗാളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ച് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലം മുതൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവർണർക്കുമെതിരെ വിഷം ചീറ്റിയ മമതബാനർജി ലോക്സഭാ…

53 mins ago

റേഷൻ മണ്ണെണ്ണ സംസ്ഥാനം പാഴാക്കി, വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: യഥാസമയം റേഷൻ മണ്ണെണ്ണ ഉപയോഗിക്കാതെ കേരളം പാഴാക്കിയതിനാൽ മണ്ണെണ്ണ വിഹിതം പതിവിലുമേറെ കേന്ദ്രം വെട്ടിക്കുറച്ചു. 2023 ഡിസംബറിൽ അനുവദിച്ച…

1 hour ago