crime

മുൻ ഡി ജി പി ആർ ശ്രീലേഖ ശ്രമിച്ചത് ദിലീപിനെ രക്ഷിക്കാൻ, കേസ് അട്ടിമറിക്കാൻ, ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

 

നടിയെ പീഡിപ്പിച്ച കേസിൽ പ്രതി ദിലീപിനെ രക്ഷിക്കാനായി സ്വന്തം യു ട്യൂബ് ചാനൽ വഴി വെളിപ്പെടുത്തൽ നടത്തിയ മുൻ ഡി ജി പി ശ്രിലേഖ അക്ഷരാർത്ഥ ത്തിൽ വെട്ടിലായി. മുൻ ഡി ജി പി ആർ ശ്രീലേഖയേ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ശ്രിലേഖയുടെ വെളിപ്പെടുത്തൽ ഇപ്പോൾ അവർക്ക് തന്നെ പാരയായി. കേസിൽ നശിപ്പിക്കപ്പെട്ട തെളിവുകളും, നഷ്ട്ടമായ തെളിവുകളും ചോദ്യ ചിഹ്നങ്ങളായി തുടരുമ്പോഴാണ് മുൻ ഡി ജി പി ശ്രിലേഖയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ദിലീപിനോട് വളരെ അടുപ്പം പുലർത്തിയിരുന്ന മുൻ ഡി ജി പി തന്നെയാണോ തെളിവുകൾ ഇല്ലാ താക്കിയതെന്ന ചോദ്യമാണ് ഇക്കാര്യത്തിൽ മുഖ്യമായും ഉയരുന്നത്.

ദിലീപ് ജയിലിൽ ആയിരിക്കുമ്പോൾ കമ്പിളി പുതപ്പും പോഷകാഹാരവും കരിക്കും ഒക്കെയായി ചെന്ന ഒരാളുണ്ടായിരുന്നു. അന്നത്തേ ജയിൽ ഡിജിപി ആർ ശ്രിലേഖ. സർക്കാർ ശമ്പളം വാങ്ങി ജീവിക്കുമ്പോൾ ജയിലിൽ ഉള്ള ആയിര കണക്കിനു ജയിൽ പുള്ളികളിൽ ഒരാൾക്ക് മാത്രം പായും പുതപ്പും കമ്പിളിയും പോഷകാഹാരവും കൊടുത്ത് സ്നേഹിക്കാൻ പ്രത്യേക മനസ്സലിവുമായി ഒരു ഡി.ജി പി ചെല്ലണം എങ്കിൽ കൂടുതൽ ഒന്നും പറയേണ്ട. പ്രതിയെ രക്ഷിക്കാനും സഹായിക്കാനും തന്നെ. പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന് പറയുന്നത് തെളിയിക്കുന്നതായിരുന്നു അതൊക്കെ.

ദിലീപ് നിരപരാധി എന്ന് കേസ് വിധി വരും മുമ്പേ ദിലീപ് നിരപരാധിയെന്ന് പറഞ്ഞ മുൻ ഡി ജി പി ആർ ശ്രീലേഖ ഇരയോട് കാട്ടിയത് സ്ത്രീത്വത്തിനു നിരക്കാത്തതാണ്. ദിലീപിനെ എങ്ങനെയും രക്ഷിക്കുക ലക്ഷ്യത്തോടെയാണ് യു ട്യൂബ് വഴി ശ്രീലേഖ ദിലീപിനെ ന്യായീകരിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. വിഷയത്തിൽ മാധ്യമങ്ങളുടെയും പോലീസിന്റെയും തലയിൽ പഴിചാരി സ്വന്തം വശം ന്യായീകരിക്കുക കൂടിയാണ് ശ്രീലേഖ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ ദിലീപിന്റെ കുടുംബവുമായി മുൻ ഡി ജി പി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

കേരള പോലീസിൽ നിന്ന് വിരമിച്ച ഒരു മുൻ ഡി ജി പി പോലീസിനെ ഒന്നടങ്കം പഴിചാരി ‘താൻ നല്ലപുള്ളിയെന്നും താൻ ചെയ്തതെല്ലാം ശരിയായിരുന്നെന്നും വരുത്തി തീർക്കാൻ ‘ ശ്രമിച്ചിരിക്കുകയാണ്. ദിലീപിനെ ഇപ്പൊ രക്ഷിച്ചു കളയാം എന്നത് കൊട്ടെഷൻ പോലെ ഏറ്റെടുത്തിരിക്കുന്നു എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്ന മുൻ ഡി ജി പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുപോൾ മറ്റൊരു ഗൂഡാലോചനയുടെ ചുരുളുകൾ ആയിരിക്കും അഴിയുക.

ഇരക്കൊപ്പം എന്നത് മാറ്റി പ്രതിക്കൊപ്പം എന്ന വിളിപേരിൽ തന്നെ പ്രതി സ്ഥാനത്ത് നിർത്തിയും പ്രതികൊപ്പം നിർത്തിയും ഉള്ള ചോദ്യം ചെയ്യലിൽ ആർ ശ്രീലേഖക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരും. ദിലീപിനെ ഇത്തരത്തിൽ സഹായിക്കുന്ന ആർ ശ്രീലേഖ എന്ന ആൾ ഡി.ജി പി പോസ്റ്റിൽ ഇരുന്നപ്പോൾ എന്തെല്ലാം ചെയ്ത് കൂട്ടിയിരിക്കും. പ്രതികൾക്കായി നടത്തുന്ന ഇത്തരം പി.ആർ വർക്കുകൾ ഒക്കെ കേസിൽ വിധി വന്നിട്ട് പറയാനുള്ള അന്തസ് ശ്രീലേഖ കാണിക്കാതെ പോയതാണ് കഷ്ട്ടം. കോടതികളേ ബഹുമാനിക്കാതെയും കോടതി തീരുമാനത്തേ സ്വാധിനിക്കാനും ഒരു മുൻ ഡി ജി പി തന്നെ രംഗത്ത് വന്നിരിക്കുമ്പോൾ കോടതികളിൽ നിന്നും പോലീസിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തുന്ന ജനത്തിന്റെ പ്രതീക്ഷകളെകൂടിയാണ് ശ്രീലേഖ നിലത്തടിച്ച് ഉടച്ചിരിക്കുന്നത്. ഇതിനായിരുന്നോ ഇത്ര കാലം കോടി കണക്കിനു രൂപ നമ്മൾ ഇവർക്ക് ശംബളം നല്കിയത് എന്ന് ജനം ചോദിച്ചാൽ തെറ്റൊന്നുമല്ല.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് നിരപരാധിയാണെന്നു വെളിപ്പെടുത്തിയ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി പോലീസ് രംഗത്ത് വന്നു. പ്രതിയുടെ കൂട്ടത്തിൽ ഒരാളേ പോലെ കണ്ട് ശ്രീലേഖയേ ചോദ്യം ചെയ്യും. ഇതിനായി പോലീസ് നിയമോപദേശം തേടിക്കഴിഞ്ഞു. പണ്ട് ജയിലിൽ ദിലീപിന് കരിക്ക് നല്കിയതും കമ്പിളി നല്കിയതും പോഷകാഹാരം പ്രത്യേകം എത്തിച്ച് നല്കിയതും എല്ലാം എണ്ണി എണ്ണി ശ്രീലേഖ പറയേണ്ടി വരും. ഒരു മുൻ ഡി ജി പിയെ ഇത്തരം കേസിൽ പ്രതി സ്ഥാനത്ത് നിർത്തി ചോദ്യം ചെയ്യുക എന്നത് ഒട്ടും ആരും ആഗ്രഹിക്കുന്ന കാര്യമല്ല. എല്ലാം ആർ ശ്രീലേഖ സ്വയം വരുത്തി വെച്ചതാണ്. കേസിൽ, മുൻ ഡിജിപിയുടെ ഭാഗത്തുനിന്നു ഗുരുതര കോടതിയലക്ഷ്യം ഉണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതിയായ ഒരാൾ കുറ്റക്കാരനല്ലെന്നു നേരത്തെ സർവീസിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഇതു വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചായിരിക്കും പോലീസ് കോടതിയെ സമീപിക്കുക.

ഇതിനിടെ ആർ. ശ്രീലേഖക്കെതിരെ ഇരയായ നടിയുടെ ബന്ധുക്കൾ രംഗത്ത് വന്നു. ആർ.ശ്രീലേഖ കൈക്കൂലി വാങ്ങിയിരിക്കാം എന്ന രീതിയിൽ അവർ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം നടത്തിയത്. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണ ത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം. ‘ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് ഇവർ’ എന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കേസിലെ പ്രതി ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ വിവാദമായിരിക്കുകയാണ്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago