national

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവു ശിക്ഷ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്ക്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് കോടതി വിധി.

തടവു ശിക്ഷയ്ക്കു പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനല്‍ ജഡ്ജി ഹൂമയൂണ്‍ ദിലാവാര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിനു പിന്നാലെ ഇമ്രാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കു മാറ്റി.

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനായി ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പിടിഐ അദ്ധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ഇസ്ലാമാബാദ് ഐജിക്ക് കോടതി നിർദേശം നൽകിയിരുന്നത്.

പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മിഷന്‍ ഇമ്രാന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍.

ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പാരിതോഷികങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.

2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തുവെന്നാണ് ഇമ്രാനെതിരായ കുറ്റം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ പ്രധാനമന്ത്രിയായിരിക്കെ മറച്ചുവിറ്റുവെന്നാണ് കേസ്. ഏകദേശം 140 മില്യൺ പാക്‌സാൻ രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇമ്രാൻ വിറ്റഴിച്ചത്.

Karma News Network

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

19 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

50 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago