kerala

3,000 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവ്, 50,000 രൂപ പിഴയും

തൃശൂർ: സർവേ നമ്പർ തിരുത്താൻ 3,000 രൂപ കൈക്കൂലി വാങ്ങി പിടിയിലായ മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തൃശൂർ ചളവന വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വിജെ വിൽസനാണ് 2012ൽ വിജിലൻസിന്റെ പിടിയിലായത്. സർവേ നമ്പരിലെ തെറ്റ് തിരുത്താൻ 3,000 കൈക്കൂലി ആവശ്യപ്പെട്ടിരുന്നു വിൽസൻ.

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ വലയിലാകുന്നത്. വില്ലേജ് രേഖകളിലും ഇയാൾ കൃത്രിമം കാണിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.

Karma News Network

Recent Posts

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

10 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

10 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

37 mins ago

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

43 mins ago

ഇന്തോനേഷ്യയിൽ ദുരന്തം വിതച്ച് മിന്നൽ പ്രളയം, 37 മരണം, നിരവധിപേരെ കാണാനില്ല

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ…

1 hour ago

കാര്‍ നിയന്ത്രണം അപകടം, നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ്…

1 hour ago