kerala

മലപ്പുറത്തെ അധ്യാപകന്‍ കെ.വി.ശശികുമാറിനെതിരെ നാലു കേസുകള്‍ കൂടി

മലപ്പുറത്തെ അധ്യാപകന്‍ കെ.വി.ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി.

സാംസ്‌കാരിക കേരളത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി കുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതുമാണ് ആരോപണങ്ങള്‍. അന്‍പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇതിനകം പരാതിയുമായെത്തി. ഈ വിഷയത്തെ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായും നേതൃത്വം അറിയിച്ചു.

അധ്യാപകന്റെ കാടത്തത്തിന് കൂട്ട് നിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകനെതിരെയും പൊലീസും വിദ്യാഭ്യാസ വകുപ്പും സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. അധ്യാപകന്റെയും സ്‌കൂളിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago