topnews

100 അടി ഉയരത്തിൽനിന്നു വീഴാൻ പോയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് യുവാവ്

കസാഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിൽ 100 അടി ഉയരത്തിൽനിന്നു വീഴാൻ പോയ മൂന്നു വയസ്സുകാരിയെ സാഹസികമായി രക്ഷിച്ച് യുവാവ്. അമ്മ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. ജനൽപാളിയിലേക്കു വലിഞ്ഞു കയറിയ കുട്ടി പുറത്തേക്ക് എത്തുകയും കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനൽക്കമ്പിയിൽ തൂങ്ങി നിൽക്കുകയും ചെയ്‌തു.

സാബിത് ഷോൺതാക്ബേവ് എന്നയാൾ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ആളുകൾ കൂടിനിൽക്കുന്നതും കണ്ട് നോക്കിയപ്പോഴാണ് ഈ ഭയപ്പെടുത്തുന്ന കാഴ്ച കണ്ടത്. തുടർന്ന് പെൺകുഞ്ഞിനെ രക്ഷിക്കാൻ സാബിത് ശ്രമം നടത്തി.

കുട്ടിയുടെ ഫ്ലാറ്റിനു തൊട്ടു താഴെയുള്ള നിലയിലെ ജനൽവഴി പുറത്തിറങ്ങിയ സാബിത് ഒരു കൈ ജനൽക്കമ്പികളിൽ പിടിച്ച് മറ്റേക്കയ്യിൽ കുട്ടിയെ ചേർത്തു പിടിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്ന ആൾക്ക് കുട്ടിയെ കൈമാറി. സാബിത്തിന്റ സമയോചിതമായി ഇടപെടലിനും കുട്ടിയുടെ ജീവൻ രക്ഷിച്ചതിനും കസാഖ്സ്ഥാൻ മന്ത്രാലയം അദ്ദേഹത്തെ അഭിനന്ദിച്ചു.

Karma News Network

Recent Posts

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

20 mins ago

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

45 mins ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

55 mins ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

2 hours ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

3 hours ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

3 hours ago