national

‘നമ്പി നാരായണനെതിരെ മൊഴി നൽകാൻ ക്രൂരമായി മർദ്ദിച്ചു, മാറിലും കാലിലും അടിച്ചു’, ഫൗസിയ ഹസ്സൻ

തിരുവനന്തപുരം: ഐഎസആര്‍ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മാലി സ്വദേശി ഫൗസിയ ഹസന്‍. അന്ന് നമ്പി നാരായണന്‍ എന്ന വ്യക്തിയെ പോയിട്ട് ആ പേരുപോലും തനിക്ക് അറിയാമായിരുന്നില്ല. ക്യാമറയ്ക്ക് പിന്നില്‍ നമ്പി നാരായണന്‍ എന്ന പേര് എഴുതിക്കാണിച്ചപ്പോള്‍ താന്‍ അത് വായിച്ചുപറയുകയായിരുന്നു. നമ്പി നാരായണന് ഡോളര്‍ നല്‍കിയതിന് പകരമായി അദേഹം ഐഎസആര്‍ഒയിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പറയാനും പോലീസുകര്‍ നിര്‍ബന്ധിച്ചതായും ഫൗസിയ ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെുള്ള ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഫൗസിയ പറഞ്ഞു. മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ശ്രീവാസ്തവ അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തി. ഗതികെട്ടാണ് അവസാനം നമ്ബി നാരായണനെതിരെ മൊഴി നല്‍കിയതെന്നും അവര്‍ വെളിപ്പെടുത്തി.

പൊലീസുകാര്‍ രണ്ട് ദിവസം മുഴുവന്‍ ശരീരമാസകലം മര്‍ദിച്ചു. മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേല്‍പ്പിച്ചു. കാലുകളിലും പല്ലിലും ബൂട്ട്‌സിട്ട് ചവിട്ടി. വിരലുകള്‍ക്കിടയില്‍ പേന കൊണ്ട് കുത്തി. മംഗലാപുരത്ത് പഠിച്ചുകൊണ്ടിരുന്ന മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വ്യാജമൊഴി നല്‍കാന്‍ സമ്മതിച്ചതെന്നും ഫൗസിയ പറഞ്ഞു.

ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നമ്ബി നാരായണനെതിരെ മൊഴി നല്‍കിയ മാലി സ്വദേശി ഫൗസിയ ഹസന്‍ രംഗത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ്കളിയുടെ ഭാഗമായിരുന്നു ചാരക്കേസെന്നും ആദ്യം ചോദ്യംചെയ്യേണ്ടത് ഉമ്മന്‍ചാണ്ടിയേയും എകെ ആന്റണിയെയും ആണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞിരുന്നു. ഫൗസിയയുടെ പുതിയ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകരില്‍ ഒരാളായ മുന്‍ ഡിജിപി രമണ്‍ ശ്രീവസ്തവയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Karma News Network

Recent Posts

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

33 mins ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

59 mins ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

1 hour ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

2 hours ago

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

3 hours ago