topnews

വിധിക്ക് പിന്നാലെ ഫ്രാങ്കോയുടെ നേതൃത്വത്തിൽ പാട്ട് കുർബാന

ബലാത്സം​ഗ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുർബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർത്ഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. സത്യത്തെ സ്‌നേഹിക്കുന്നവർ തന്നോടപ്പമുണ്ടായിരുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലാണ് ബിഷപ്പ് പാട്ട് കുർബാന അർപ്പിച്ചത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആഘോഷമാക്കി ഫ്രാങ്കോ അനുകൂലികൾ ലഡു വിതരണം ചെയ്താണ് വിധിയെ ഏറ്റെടുത്തത്. വെറുതെവിടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ ബന്ധുക്കൾ പറഞ്ഞു. ബിഷപ്പിന് നീതി ലഭിച്ചു, ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും അനുകൂലികൾ പറഞ്ഞു. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതിൽ അവരുടെ ബന്ധുക്കൾ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു. കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികൾ ആഘോഷിച്ചത്. ഇത് കളളക്കേസായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കെട്ടിച്ചമച്ച കേസന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ പ്രതികരണം.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് രിവലെയാണ് കോടതി കുറ്റ വിമുക്തനാക്കിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ബിഷപ്പിനെതിരെ ചുമത്തിയ കേസ് ഒന്നും നിലനിൽക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. ജഡ്ജി ജി ഗോപകുമാർ ആണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളിൽ നിന്നും നിങ്ങളെ വെറുതെ വിടുന്നു എന്ന് കോടതി ഫ്രാങ്കോ മുളക്കലിനോട് പറയുകയായിയരുന്നു. വിധികേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരയുകയായിരുന്നു.

കോടതിക്ക് പുറത്തെത്തിയ ബിഷപ്പ് സഹോദരനെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതി എന്നായിരുന്നു ബിഷപ്പിന്റെ ആദ്യ പ്രതികരണം. രിവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കോടയിലിൽ എത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. അതേസമയം കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

Karma News Network

Recent Posts

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.…

14 mins ago

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ്…

47 mins ago

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

1 hour ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

2 hours ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

2 hours ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

11 hours ago