kerala

അവള്‍ക്കൊപ്പം എന്നും; കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി റിമ കല്ലിങ്കല്‍

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമപരമായി പോരാടിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ ചിത്രങ്ങള്‍ റിമ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയത്.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവനും രംഗത്തെത്തി. ‘ചില വിത്തുകള്‍ മുളച്ചാലും ആഴത്തില്‍ വേരിറങ്ങില്ല’ എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്. ”യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.” എന്‍ എസ് മാധവന്റെ ട്വീറ്റില്‍ പറഞ്ഞു.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

7 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

8 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

9 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

9 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

10 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

11 hours ago