kerala

‘ഇരയുടെ മൊഴിയിൽ സ്ഥിരതയില്ല’; ഫ്രാങ്കോ കേസ് വിധി പകർപ്പ് പുറത്ത്‌

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിധിപകർപ്പ് പുറത്ത്‌ . ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്നും, മൊഴിയിൽ വൈരുധ്യമുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം.287 പേജുള്ള വിധിപകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായി കോടതി പറയുന്നു. കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറയേനെയെന്ന് കോടതി പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.

Karma News Network

Recent Posts

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

18 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

37 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

48 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

1 hour ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

2 hours ago