kerala

ജോളി ആ രഹസ്യം തന്നോട് പറഞ്ഞെന്നു സുഹൃത്ത് ജോൺസൺ, ബന്ധം ഭാര്യ അറിയാതെ സൂക്ഷിച്ചു

തിരുവനന്തപുരം . കേരളത്തെയാകെ നടുക്കിയ കൂടത്തായി കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തൽ കോടതിയിൽ നടത്തി ജോളിയുടെ സുഹൃത്ത് ജോൺസൺ. കൂടത്തായി കൊലപാതകങ്ങൾ സംബന്ധിച്ച് ജോളി തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നുവെന്ന് ജോൺസൺ കോടിയിൽ.. സാക്ഷിവിസ്താരത്തിലാണ് ജോൺസൻ്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്. ബിഎസ്എൻഎൽ. ജീവനക്കാരനായ ജോൺസണുമായി ജോളിക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു എന്ന് അയാൾ കോടതിക്ക് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. ജോൺസൺ കേസിലെ ഇരുപത്തിയൊന്നാം സാക്ഷിയാണ്.

കൂടത്തായി കൊലക്കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായി 2019-ഒക്ടോബർ 4 നാണ് അന്വേഷണസംഘം കല്ലറപൊളിക്കുന്നത്. അതിനുമുൻപ് ഒക്ടോബർ രണ്ടിന് ജോളി, ജോൺസണെ വിളിച്ചു വരുത്തി. കല്ലറ പൊളിക്കുന്നത് തടയാനാവുമോ എന്നാണ് അന്ന് ജോളി ചോദിച്ചത്. കല്ലറ പൊളിക്കുന്നത് എന്തിനാണ് തടയുന്നതെന്ന് ചോദിച്ചപ്പോഴാണ് ജോളി നടന്ന വിവരങ്ങൾ പറയുന്നത്. ബന്ധുക്കളുടെ മരണത്തിൽ തനിക്കുള്ള പങ്കിനെക്കുറിച്ചും കല്ലറപൊളിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചും ജോളി അന്നാണ് ജോൺസനോട് വെളിപ്പെടുത്തുന്നത്.

കല്ലറ പൊളിച്ച് ശരീരഭാഗങ്ങൾ ഫൊറൻസിക് പരിശോധനക്ക് കൊണ്ടുപോയാൽ കുടുങ്ങുമെന്ന് ജോളി ഭയപ്പെട്ടിരുന്നു എന്നാണ് ജോൺസൺ കോടതിയിൽ പറഞ്ഞിരിക്കുന്നത്. റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിന് വിഷം നൽകിയും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയും കൊലപ്പെടുത്തുകയായി രുന്നുവെന്ന് ജോളി പറഞ്ഞിരുന്നെന്നും ജോൺസൺ കോടതിയിൽ പറഞ്ഞിട്ടുണ്ട്.

കല്ലറ തുറക്കുന്നതിനുമുമ്പ് മൃതദേഹാവശിഷ്ടങ്ങൾ മാറ്റണമെന്നായിരുന്നു ജോളി ആവശ്യപ്പെട്ടിരുന്നത്. കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന ജോളി കേസ് നടത്തണമെന്നും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോൺസൺ പറഞ്ഞിട്ടുണ്ട്. അതിനായി സ്വർണാഭരണങ്ങളും തന്നെ ഏൽപ്പിച്ചിരുന്നതായി ജോൺസൺ കോടതിയെ അറിയിച്ചു. ഭാര്യ അറിയാതെ സ്വകാര്യമായി മറ്റൊരുനമ്പറിലാണ് താൻ ജോളിയുമായി സംസാരിച്ചിരുന്നതെന്നും ജോൺസൺ പറയുന്നുണ്ട്.

ഇതിനിടെ ജോൺസൻ പറയുന്നവ വിശ്വസനീയമല്ലെന്നാണ്ക്രോസ്‌വിസ്താരത്തിനിടെ അഭിഭാഷകൻ ഷഹീർസിങ് കോടതിയിൽ പറഞ്ഞത്. ഇത്രയും വലിയൊരു സത്യാവസ്ഥ വെളിപ്പെടുത്താൻമാത്രം ആഴത്തിലുള്ള ബന്ധം ജോൺസണുമായി ജോളിക്കുണ്ടോ എന്നകാര്യത്തിലും ഷഹീർസിങ് സംശയം പ്രകടിപ്പിക്കുകയുണ്ടായി. എടോണ ഷാജി സയനൈഡ് നൽകിയെന്ന് ജോളി പറഞ്ഞുവെന്നാണ് ജോൺസൺ പറയുന്നത്.

അതേസമയം, എംഎസ് മാത്യു എന്ന ഷാജിയെ മാത്രമേ തനിക്കറിയാവൂ എന്നാണ് ഷഹീർ സിങ് പറഞ്ഞിരിക്കുന്നത്. രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് വേണ്ടിയാണ് ഷഹീർസിങ് ഷാജരാവുന്നത്. 2017 മുതൽ 2019 വരെ രണ്ടാം ഭർത്താവ് ഷാജുവിനൊപ്പമായിരുന്നു ജോളിയുടെ ജീവിതം. ആ കാലയളവിൽ ജോളിയുമായി കൂടെക്കൂടെ സംവദിക്കാനും യാത്രനടത്താനുമുള്ള ഒരടുപ്പവും അവസരവും ജോൺസനുണ്ടായിരുന്നില്ലെന്നും ഷഹീർസിങ് കോടതിയിൽ പറഞ്ഞു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

7 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

13 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

26 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

48 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago