national

ജീൻ തെറാപ്പി മുതൽ പ്രിസിഷൻ മെഡിസിൻ വരെ, ഫാർമസ്യൂട്ടിക്കൽ രംഗത്ത് പുത്തൻ പദ്ധതികളുമായി കേന്ദ്രം

ജീൻ തെറാപ്പി മുതൽ പ്രിസിഷൻ മെഡിസിൻ വരെ, ഫാർമസ്യൂട്ടിക്കൽ രം​ഗത്ത് പുതിയ നയങ്ങൾ രൂപീകരിക്കാനൊരുങ്ങി കേന്ദ്രം. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈ മേഖലയിൽ പുതിയ ഗവേഷണങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജീൻ തെറാപ്പി മുതൽ പ്രിസിഷൻ മെഡിസിൻ വരെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം പറഞ്ഞിരുന്നു.

ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും ബന്ധപ്പെട്ട മറ്റു വകുപ്പുകളിൽ നിന്നുള്ള നിർദേശങ്ങളും പരി​ഗണിച്ചാവും പദ്ധതി നടപ്പിലാക്കുക. പുതിയ നയങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയിലും മെഡിക്കൽ മേഖലയിലെയും ഗവേഷണങ്ങളെ പിന്തുണയ്‌ക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ​ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്.

കൃത്യമായ മരുന്ന് രൂപകൽപന, മരുന്ന് വികസിപ്പിക്കൽ, വിതരണ സംവിധാനങ്ങൾ കണ്ടെത്തൽ, പുതിയ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കൽ, ജീൻ തെറാപ്പി എന്നിവയിലാകും പുതിയ നയം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരുന്നു ​ഗവേഷണ രം​ഗത്തും വികസന രം​ഗത്തും ചൈനയും അമേരിക്കയും ചെലവാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് ഇന്ത്യ ചെലവഴിക്കുന്നത്. വലിയ നിക്ഷേപം ആവശ്യമുള്ള ഈ രംഗത്തെ കൂടുതൽ പണം ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്.

‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം കൂടുതൽ ശ്രദ്ധ നൽകേണ്ട ഒരു മേഖലയാണ്, ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങളും വികസനങ്ങളും നടക്കേണ്ടതുണ്ട്’, രാജ്യത്തെ മരുന്ന് നിർമ്മാതാക്കളുടെ ഗ്രൂപ്പായ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് (ഐപിഎ) സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. 2023 ലെ യൂണിയൻ ബജറ്റിൽ ഫാർമസ്യൂട്ടിക്കൽസിലെ മേഖലയിലെ ഗവേഷണങ്ങളെയും പുതിയ പദ്ധതികളെയും പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ ധനസഹായം നൽകുമെന്ന പ്രഖ്യാപനം ഉണ്ട്.

ആരോഗ്യ രം​ഗത്ത് ഗവേഷണം, വികസനം, സംഭരണം, വിതരണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചതെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ ആരോ​ഗ്യ വിദ​ഗ്ധർ വിശ്വസിക്കുകയാണ്. ‘കോവിഡ് മഹാമാരിക്കു ശേഷം ഗവേഷണ രം​ഗത്ത് ഇന്ത്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോകത്തിന്റെ ഫാർമസി എന്ന വിശേഷണവും ഇതിനകം തന്നെ രാജ്യം നേടിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ രം​ഗത്തെ ഗവേഷണത്തിന് ഉത്തേജനം നൽകുന്നതാണ് ഈ വർഷത്തെ ബജറ്റ്. പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ധീരമായ നീക്കം നടത്താൻ ഒരുങ്ങുകയാണ്; ഓൺലൈൻ കൺസൾട്ടേഷൻ ആപ്പായ പ്രാക്ടോയുടെ (Practo) സഹസ്ഥാപകൻ സിദ്ധാർത്ഥ നിഹലാനി പറഞ്ഞിരിക്കുന്നു.

 

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

15 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

47 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago