topnews

ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ; കുമരകത്ത് തുടക്കമായി

കോട്ടയം: ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്തു ആരംഭിച്ചു. ഇന്ത്യയുടെ ജി-20 ഷെര്‍പ്പ അമിതാഭ് കാന്താണ് യോഗത്തിന്റെ അധ്യക്ഷന്‍. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍, ജി20 യുടെ സാമ്പത്തിക വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും.

ഇന്ത്യ ജി 20 അധ്യക്ഷപദമേറ്റശേഷമുള്ള ഉച്ചകോടി 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലാണ് നടക്കുക. അതിനു മുന്നോടിയായുള്ള നയ രൂപവത്കരണ ചര്‍ച്ചകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കുമരകത്തു നടക്കുന്ന യോഗങ്ങള്‍.

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. ജി-20യുടെ സാമ്പത്തിക-വികസന മുന്‍ഗണന, സമകാലിക ആഗോള വെല്ലുവിളികള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരും.

രണ്ടു ട്രാക്കുകളിലൂടെയാണ് യോഗം നടക്കുക. ഷെര്‍പ്പ ട്രാക്കും സാമ്പത്തിക ട്രാക്കും. ഓരോന്നിനും കീഴില്‍ ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തക സമിതികളുണ്ട്.
ഹരിതവികസനം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളോടെയാണ് യോഗം ആരംഭിക്കുന്നത്. നന്ദന്‍ നിലേക്കനിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യദിവസം പങ്കെടുക്കുന്നുണ്ട്.

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

1 hour ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

2 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

2 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

3 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

3 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

4 hours ago