kerala

ഉംറ കഴിഞ്ഞ് മടങ്ങിയ ആളടക്കം മലദ്വാരത്തിൽ സ്വർണം കടത്തി, മൂന്നു പേരിൽ നിന്നായി പിടിച്ചത് 1.4 കോടിയുടെ സ്വർണം

മലപ്പുറം. കരിപ്പൂരിൽ കസ്റ്റംസ് നടത്തിയ കോടികളുടെ സ്വർണ വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലദ്വാരത്തിൽ ഗുളികളാക്കി ഒളിപ്പിച്ച് 1,123 ഗ്രാം സ്വർണം കടത്തി കൊണ്ട് വന്ന ആൾ ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സ്വർണ കടത്ത് നടത്തിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളം വഴി കാർഡ് ബോർഡ്‌ പെട്ടികൾക്കുള്ളിലും മലദ്വാരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.40 കോടി രൂപ വില മതിക്കുന്ന 2.5 കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായിട്ടാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദോഹയിൽനിന്നും വന്ന മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീർ (38), കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ്‌ യൂനസിൽ (32 ), പാലക്കാട്‌ സ്വദേശിയായ തയ്യിൽ സന്ദീപ് (27)എന്നിവരാണ് സ്വർണക്കടത്തിൽ പിടിയിലായിരിക്കുന്നത്. ഇവരിൽ മുഹമ്മദ്‌ യൂനസ് ഉംറ നിർവഹിച്ചു മടങ്ങി വരുമ്പോൾ ആണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയത്. പിടിയിലായവരിൽ മുനീറും, സന്ദീപും പതിവ് ക്യാരിയർമാരാണ്. യൂനസിന് ആവട്ടെ രണ്ടാഴ്ചത്തെ ഒരു ലക്ഷത്തിന്റെ ഉംറ പാക്കേജിൽ പോയാണ് സ്വർണം കടത്തി കൊണ്ട് വന്നത്. ഏകദേശം ഒരു ലക്ഷം രൂപയാണ് കടത്തുകാർ ഇയാൾക്ക് സ്വർണം കടത്താൻ പ്രതിഫലമായി നൽകിയിരുന്നത്.

നെല്ലിപ്പകുണ്ടൻ മുനീറിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ ആണ് പിടികൂടുന്നത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മുനീർ സ്വർണം കടത്താൻ ശ്രമിക്കുന്നത്. ജിദ്ദയിൽ നിന്നും വന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ്‌ യൂനസിൽ നിന്നും 1,123 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകളാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.

മുഹമ്മദ്‌ യൂനസും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യൂനസിന്റെയും മുനീറിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കാനിരിക്കുകയാണ് കസ്റ്റംസ്. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും വന്ന പാലക്കാട്‌ സ്വദേശിയായ തയ്യിൽ സന്ദീപ് കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് ആണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്.

ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുമ്പോഴാണ് ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നത്. തുടർന്ന് 1201 ഗ്രാം തൂക്കമുള്ള ഈ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. അവയിൽ നിന്നും അതിലടങ്ങിയ സ്വർണം ഒരു സ്വർണപണിക്കാരന്റെ സഹായത്തോടെ പിന്നീട് വേർതിരിച്ചെടുക്കും.

ഈ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംംസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. യൂനസിന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ ഉംറ പാക്കേജിന്റെ ചെലവായ ഏകദേശം ഒരു ലക്ഷം രൂപയാണ് കടത്തുകാർ നൽകിയിരുന്നത്.

Karma News Network

Recent Posts

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

7 mins ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

27 mins ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

43 mins ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

1 hour ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

1 hour ago

ജോലി സമ്മർദം താങ്ങാനായില്ല, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു

ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…

2 hours ago