kerala

കൂട്ടബലാൽസംഗം, തലശേരിയിലെ സീനിയർ അഭിഭാഷകരേ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതിവിധി

കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയെ ഞെട്ടിച്ചുകൊണ്ട് കൂട്ട ബലാൽസംഗ കേസിൽ സീനിയർ അഭിഭാഷകരെ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. തലശേര്റിയിലെ സീനിയർ അഭിഭാഷകരും മുൻ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറേയും ഉടൻ അറസ്റ്റ് ചെയ്ത് സുപ്രീം കോടതിയിൽ റിപോർട്ട് ചെയ്യാൻ കേരള സർക്കാരിനു കർശന നിർദ്ദേശം നല്കിയിരിക്കുകയാണ്‌. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവർ ആണ്‌ ഉത്തരവിട്ടിരിക്കുന്നത്

കേസിലെ പ്രതികൾ തലശേരി ബാറിലെ സീനിയർ അഭിഭാഷകനും യു ഡി എഫ് മന്ത്രി സഭാ കാലത്തേ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറേയും ആയ അഡ്വ എം ജെ ജോൺസൺ, സീനിയർ അഭിഭാഷകൻ കെ കെ ഫിലിപ്പും ആണ്‌. 2023ലാണ്‌ ഓഫീസിൽ കേസുമായി വന്ന സ്വന്തം കക്ഷിയായ യുവതിയേ ഈ 2 സീനിയർ അഭിഭാഷകരും ചേർന്ന് ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്തു എന്ന് കേസ്. ആദ്യം സ്വന്തം കക്ഷിയായ യുവതിയേ ഓഫീസിൽ വയ്ച്ച് പീഢിപ്പിച്ചു. തുടർന്ന് വിഷയം പരിഹരിക്കാം എന്നും ഒപ്പിടാൻ വരണം എന്നും പറഞ്ഞ് യുവതിയേ അഡ്വ കെ കെ ഫിലിപ്പിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കെ കെ ഫിലിപ്പിന്റെ വീട്ടിൽ ഭാര്യ ഇല്ലാത്ത സമയം നോക്കി യുവതിയേ വിളിച്ച് വരുത്തി പാനിയത്തിൽ മയക്ക് മരുന്ന് നല്കി അബോധവാസ്ഥയിലാക്കുകയായിരുന്നു.

തുടർന്ന് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും യുവതിയേ കൂട്ട ബലാൽസംഗം ചെയ്തു എന്നാണ്‌ കേസ്. പരാതി വന്ന് കേസായപ്പോൾ അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും ഒളിവിൽ പോയി. തുറ്റർന്ന് ഇവർ 2 പേരും കേരള ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യത്തിനു ഹരജി നല്കി. കേസിൽ 3 മാസത്തോളം നീണ്ട വാദം ഹൈക്കോടതി കേട്ടു. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും അതി ശക്തമായ എതിർപ്പ് പ്രതികൾക്ക് ജാമ്യം നല്കുന്നതിനെതിരേ ഉണ്ടായില്ല. എന്നാൽ ബലാൽസഗത്തിബ്നിരയായ യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായി ഒരു കാരണവശാലും ജാമ്യം കൊടുക്കരുത് എന്ന് വാദിച്ചു.

സ്വന്തം ഓഫീസിൽ നീതി തേടി വന്ന യുവതിയേയാണ്‌ ഇരുവരും പിച്ചി ചീന്തിയത് എന്നും കൂട്ട ബലാൽസംഗം ആണ്‌ നടന്നത് എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു. മാത്രമല്ല അഭിഭാഷക ജോലിയുടെ എത്തിക്സ് പ്രതികൾ നശിപ്പിച്ചു എന്നും മുഴുവൻ അഭിഭാഷക സമൂഹത്തിനും മാതൃകയായി എന്ന വണ്ണം പ്രതികളുടെ ജാമ്യം തള്ളി നല്ല സന്ദേശം നല്കണം എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു. ഒരു വക്കീലിന്റെ ഓഫീസിൽ നീതി തേടി ചെല്ലുന്നവർക്ക് ഇനി ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനും പ്രതികൾക്ക് ജാമ്യം നല്കി മസേജ് നല്കണം എന്നും ഹൈക്കോടതിയിൽ പരാതിക്കാരിയുടെ അഭിഭാഷകർ ശക്തമായി വാദിച്ചു. എന്നാൽ മുൻ കൂർ ജാമ്യത്തിൽ വിധി വന്നപ്പോൾ അത് പരാതിക്കാരിക്ക് എതിരാകുകയും കൂട്ട ബലാൽസംഗ കേസ് പ്രതികളായ 2 അഭിഭാഷകർക്കും അങ്കൂലമാകുകയും ആയിരുന്നു.

അങ്ങിനെ കേരള ഹൈക്കോടതി തലശേരി ബാറിലെ 2 സീനിയർ അഭിഭാഷകർക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റീസ് പി വി ഗോപിനാഥനാണ്‌ പ്രതികൾക്ക് ജാമ്യം നല്കിയത്. എന്നാൽ കൂട്ട ബലാൽസംഗത്തിനിരയായ പരാതിക്കാരി ഒട്ടും വിട്ടുകൊടുത്തില്ല. അവരുടെ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീണ്ടു. പ്രശസ്തരായ 2 അഭിഭാഷകർക്കും കേരള ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയേ സമീപിച്ചതോടെ പ്രതികളായ വക്കീലുമാർ വീണ്ടും ഒളിവിൽ പോയി. സുപ്രിം കോടതി വിശദ വാദം കേട്ട ശേഷം കേസ് അതീവ ഗൗരവം ഉള്ളതാണ്‌ എന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തു.

പ്രതികൾക്ക് നല്കിയ മുൻ കൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഇത് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പിനും തിരിച്ചടിയായി. പരാതിക്കാരിക്ക് നീതി കിട്ടി എന്ന് തോന്നിയാൽ വീണ്ടും തെറ്റി. ദില്ലിയിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ കേരളാ പോലീസ് തയ്യാറായില്ല. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളേ വിളിക്കുകയോ മൊഴി എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒഴിഞ്ഞു മാറി. നാളുകളായി സുർപ്രീം കോടതി അറസ്റ്റ് ചെയ്യാൻ വിധി പറഞ്ഞ പ്രതികൾ സ്വര്യ വിഹാരം നടത്തുന്നു. സുപ്രീം കോടതിയിൽ പോയിട്ട് ബലാൽസംഗത്തിനിരയായ യുവതിക്ക് കിട്ടിയ നീതി കേരളത്തിൽ എത്തിയപ്പോൾ വെള്ളത്തിൽ വരച്ച ജലരേഖ പോലെ ആയി.

നിയമത്തിനും കോടതിക്കും മുകളിൽ പോലീസിന്റെ അപ്രമാദിത്വവും സുപ്രീം കോടതിയേക്കാൾ വലിയ ആളുകളായി അന്വേഷണ ഉദ്യോഗസ്ഥർ മാറുകയും ചെയ്തപ്പോൾ അവസാന അത്താണിയായ സുപ്രീം കോടതിയേ പരാതിക്കാരി വീണ്ടും സമീപിച്ചു. പ്രതികളേ അറസ്റ്റ് ചെയ്യുന്നില്ലെന്നും കേസ് അന്വെഷണം നടക്കുന്നില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. ഇക്കുറി സംസ്ഥാന സർക്കാരിനെയും പോലീസിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കേരളത്തിന്റെ വക്കീലിനോട് നിങ്ങൾ എന്ത് പണിയാണ്‌ ചെയ്യുന്നത് എന്നും എന്താണ്‌ ഉദ്ദേശിക്കുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. പ്രതികളേ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാണ്‌ എന്നും ഇത്തിരി സമയം കൂടി തരണം എന്നും കേരല സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. ഇതോടെ 4 ആഴ്ച്ചക്കുള്ളിൽ തലശേരി ബാറിലെ അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പിനേയും അറസ്റ്റ് ചെയ്ത് റിപോർട്ട് സുപ്രീം കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവർ ഉത്തരവിടുകയായിരുന്നു.

പരാതിക്കാരിക്ക് വേണ്ടി സുപ്രീം കോടതിയിൽ അഭിഭാഷകരുടെ ഒരു നിര തന്നെ ഹാജരായി എന്നതും ശ്രദ്ധേയം. വി ചിതംബരേഷ്, സീനിയർ അഡ്വ. ജോഗി സ്കറിയ, ശ്രീമതി ബീന വിക്ടർ, അഡ്വ. സി ഗോവിന്ദ് വേണുഗോപാൽ, അഡ്വ. ശ്രീ വിവേക് ​​ഗുരുപ്രസാദ് ബല്ലേകെരെ, അഡ്വ. എം പ്രിയ, അഡ്വ. ശ്രീ അശ്വനി കുമാർ സോണി എന്നിവർ പരാതിക്കാരിക്ക് വേണ്ടി ഹാജരായി.

കൂട്ട ബലാൽസംഗ കേസിൽ 20 വർഷം തടവു കിട്ടുന്ന കുറ്റകൃത്യമാണ്‌ പ്രതികൾക്കെതിരായ കേസ്. ഇത്രയും ഗൗരവുള്ള കേസിൽ പ്രതികൾ നീതി പീഠവുമായി അടുത്ത ബന്ധം ഉള്ളവരും സ്വാധീനം ഉള്ളവരും ആയതിനാൽ അറസ്റ്റ് നടപടിയും കേസ് അന്വേഷണവും നീളുകയായിരുന്നു. കൈയ്യൂക്ക് ഉള്ളവർ കാര്യക്കാർ അത് കൂട്ട ബലാൽസംഗക്കാർ ആയാലും കൊലപാതകികൾ ആയാലും കേസുമില്ല അറസ്റ്റുമില്ല, എന്ന രീതിയാണിപ്പോൾ നാട്ടിൽ . ഇത്തരക്കാർക്ക് മുൻ കൂർ ജാമ്യം ലഭിക്കുകയും ചെയ്യും. എന്നാൽ സാധാരണക്കാരേ കള്ള കേസിൽ പെടുത്തിയാലും മറ്റും നീതിയുടെ മൂർച്ചയേറിയ വാൾ അവരിലേക്ക് കുത്തിയിറക്കാൻ വ്യവസ്ഥിതിക്ക് ഒരു മടിയുമില്ല.

മാത്രമല്ല പെറ്റികേസിൽ പൊലും ആളുകളേ ഓടിച്ചിട്ട് പിടികൂടുന്ന കേരളത്തിലാണ്‌ ഒരു കൂട്ട ബലാൽസംഗ കേസിലെ സ്ത്രീക്ക് നീതി കിട്ടാൻ സുപ്രീം കോടതി പല തവണ ഇടപെടേണ്ടി വന്നത് എന്നും ഓർക്കണം. ക്രിമിനൽ നീതി നടപ്പാക്കുന്നത് സാധു ജനങ്ങളുടെ മേലേ മാത്രം എന്ന തോന്നൽ ഉണ്ടാക്കാൻ ഏറെ ഏറെ ഉദാഹരണങ്ങളിൽ അവസാനത്തേ ആകുകയാണ്‌ തലശേരിയിലെ സീനിയർ അഭിഭാഷകരുടെ ഈ കേസിലെ അവസ്ഥയും സുപ്രീം കോടതി വിധിയും..

karma News Network

Recent Posts

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

11 mins ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

56 mins ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

2 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

2 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

3 hours ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

3 hours ago