kerala

വടകരയിൽ യുവാവ് ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, അമിത ലഹരിമരുന്ന് ഉപയോ​ഗമാണ് മരണകാരണമെന്ന് നി​ഗമനം

വടകര∙ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു ഷാനിഫ്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിൽ നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Karma News Network

Recent Posts

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 mins ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

8 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

9 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

10 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

10 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

11 hours ago