ആലുവ: മാറമ്പിള്ളി തിരുവൈരാണിക്കുളത്ത് ഒന്നരക്കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്.
ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമെത്തിക്കുന്ന കഞ്ചാവ് അന്യസംസ്ഥാനതൊഴിലാളികൾക്കും, തദ്ദേശീയരായ യുവാക്കൾക്കിടയിലുമാണ് കച്ചവടം. നടത്തിയിരുന്നത്. 9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. അന്യസംസ്ഥാനത്തൊഴിലാളികൾക്ക് വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് പിടിയിലായത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.ഷിജി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ പി. എ ഷംസു , മനോജ് കുമാർ ,ടി.എ അഫ്സൽ, എം.പി ജിൻസൺ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക് തുടങ്ങിയ വരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…