live

ഇപ്പോ പറമ്പ് ചോദിച്ചു, അവസാനം മോൾ തൂങ്ങി ആടുന്നത് കാണേണ്ടിവരും. അതുകൊണ്ട് കല്യാണം നടക്കില്ല.

വിസ്മയയുടെ മരണത്തിനുപിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം സ്ത്രീധനമാണ്. തന്റെ അപ്പൂപ്പൻ സ്ത്രീധനത്തിനെതിരെയെടുത്ത നിലപാടുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ​ഗായത്രി നായർ എന്ന യുവതി. സ്വന്തം അമ്മയുടെ കല്യാണത്തിന് അച്ഛനെടുത്ത തീരുമാനത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുെവ്ചച കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

നമുക്കൊരു 42 വർഷം പുറകോട്ടു പോകാം. അച്ഛനും അമ്മയും 6 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിൽ ആണ് ഈ കഥ നടക്കുന്നത്.അമ്മ ആധ്യാപിക അച്ഛന് കൃഷി .6 മക്കളിൽ രണ്ടാമത്തേത്തും അവസാനത്തേതും പെമ്പിള്ളേർ.മൂത്ത മകൾ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രി അഡ്മിഷൻ കാത്തിരിക്കുന്നു. അപ്പോഴാണ് ബന്ധുക്കളിൽ ചിലർ കൊച്ചിന് ഒരു ഗൾഫുകാരന്റെ കല്യാണലോചന കൊണ്ടുവരുന്നേ. ചെറുക്കന് 30നോട്‌ അടുത്ത് പ്രായമുണ്ട്. പെങ്കൊച്ചിനാണേൽ തീരെ താല്പര്യം ഇല്ല, അച്ഛനും വല്യ താല്പര്യം ഒന്നും കാണിച്ചില്ല. പിന്നെ താഴെ 4 എണ്ണം ഇനിയുമുണ്ട് ഒന്നിനെ എങ്കിലും കെട്ടിച്ചാൽ ഗൾഫുകാരനാവുമ്പോൾ താഴെ ഉള്ളോർ കൂടെ എങ്ങനേലും രക്ഷപെട്ടു പൊയ്ക്കോളും എന്നോർത്ത് സമ്മതിച്ചു.

അങ്ങനെ ചെറുക്കൻ കാണാൻ വന്ന ദിവസം ഇഷ്ടമില്ലായിരുന്നെങ്കിൽ കൂടി വീട്ടുകാരുടെ ഇഷ്ടത്തിന് അവൾ അയാളുടെ മുന്നിൽ പോയി നിന്നു.ഒരു 18 കാരിക്ക് എന്ത് സങ്കല്പം പണ്ടത്തെ കാലമായതോണ്ട് ആരുമൊട്ടും ചോദിച്ചതും ഇല്ലാ. എല്ലാം വീട്ടുകാര് പറയുന്ന പോലെ.മൗനം സമ്മതം.പയ്യൻ : ഈ കല്യാണം നടക്കുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടൊ??പെ. കുട്ടി : എല്ലാം അച്ഛനും അമ്മയും പറയുന്ന പോലെ
പയ്യൻ : ഇതെന്താ ഈ പാവാട കീറി ഇരിക്കുന്നേ?പെ. കുട്ടി : ഓ! അത് കോളേജിൽ ആസിഡ് വീണ്‌ കീറിയതാണ് ( ഇഷ്ടമില്ലാതിരുന്നത് കൊണ്ട് കയ്യിലുള്ള ഏറ്റവും മോശം പാവാട ആണ് ഇട്ടിരുന്നേ)അച്ഛനും, അമ്മയും നാട്ടുകാരേം വീട്ടുകാരേം ഒക്കെ വിളി തുടങ്ങി, കൂട്ടുകാരികൾ എല്ലാം കല്യാണ കാര്യം പറഞ്ഞ് അവളെ കളിയാക്കി. എല്ലാരും കല്യാണത്തിന് വരാൻ സാരീ ഒക്കെ റെഡി ആക്കി വെച്ചു.കല്യാണത്തിന് ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കേ ചെറുക്കന്റെ വീട്ടീന് പയ്യന്റെ പെങ്ങമാരും കുറച്ച് അമ്മാവന്മാരും കൂടെ പെണ്ണ് വീട്ടിൽ വന്നു. കുശലന്വേഷണവും ഒക്കെ കഴിഞ്ഞപ്പോ ചെറുക്കൻ വീട്ടുകാർ എല്ലാം കൂടെ പറമ്പിന്റെ മൂലയ്ക്ക് നിന്നു എന്തൊക്കെയോ സംസാരിക്കുന്നു.ചർച്ച നീണ്ടു പോയപ്പോ പെണ്ണിന്റെ അമ്മ പറഞ്ഞു, ഞങ്ങളോടായിട്ടു എന്തേലും പറയാൻ ഉണ്ടെങ്കിൽ അകത്തു കേറി ചായകുടിച്ചിട്ട് സംസാരിക്കാം. ഇവടിങ്ങനെ നില്കാതെ അകത്തേക്കു കയറു.

ചായകുടി ഒക്കെ കഴിഞ്ഞു , അടുപ്പത്തു ഉച്ചക്കലത്തെ ചോറും കറിയും ഒക്കെ ആക്കുന്ന തിരക്കിലാണ് ബാക്കി ബന്ധുക്കളെല്ലാം.അമ്മാവൻ : അല്ല അതായതു, കല്യാണത്തിന് മുൻപ് ഈ പറമ്പിന്റെ ഒരു ഭാഗം കൊച്ചിന്റെ പേരിൽ എഴുതി തരണംഅച്ഛൻ : അതെങ്ങനെ ശെരിയാവും??നമ്മൾ അങ്ങനൊന്നും നേരത്തെ പറഞ്ഞിരുന്നില്ലലോ. ഞങ്ങൾ അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ല.. അങ്ങനെ ചോദിക്കുന്നവരുടെ വീട്ടിലേക്കു ഞാൻ എന്റെ മോളെ വിടുന്നുമില്ല .കല്യാണത്തിന് വെറും ഒരാഴ്ച്ച മാത്രമിരിക്കെ ഇങ്ങനെ ഒരു പ്രതികരണം അവര് തീരെ പ്രതീക്ഷിച്ചില്ല, deal അമ്മാവൻ വീണ്ടും ടീമിനെ കൂട്ടി ചർച്ചക്ക് പോയി, അങ്ങനെ തീവ്രമായ ചർച്ചക്ക് ശേഷം മാമാജി പറഞ്ഞു,അമ്മാവൻ : അല്ല ഞങ്ങൾ സൂചിപ്പിച്ചു എന്നേ ഒള്ളു നിങ്ങൾ ഒന്നും തരണ്ട.ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി.അച്ഛൻ : നിങ്ങൾ ഇപ്പോ പറമ്പ് ചോദിച്ചു, ഇനി കല്യാണം കഴിഞ്ഞ് നിങ്ങൾ വീണ്ടും പലതും ചോദിക്കും അവസാനം എന്റെ മോൾ തൂങ്ങി ആടുന്നത് ഞാൻ കാണേണ്ടി വരും. അത് കൊണ്ട് ഈ കല്യാണം നടക്കില്ല.ഇങ്ങനെ ചിന്തിക്കുന്നവരുടെ വീട്ടിലേക്കു അവളെ വിടുന്നില്ല.ഈ സമയം അമ്മയുടെ സ്കൂളിൽ കല്യാണം വിളിക്കാൻ ആയി പോയ മൂത്ത മകനെ ആളെ വിട്ടു വിളിപ്പിച്ചു. കൊടുത്ത കുറികളെല്ലാം തിരിച്ചു വാങ്ങിച്ചു.

ചെറുക്കനും അമ്മാവന്മാരും പോയ വഴിയിൽ പിന്നെ പുല്ല് മുളച്ചിട്ടില്ല എന്നാണ് പറയുന്നേ. ഏതായാലും അന്ന് ആ പെൺകുട്ടിയെ ചേർത്ത് പിടിച്ചു ആ അച്ഛൻ പറഞ്ഞു മോൾ വേഷമിക്കണ്ട ഇതിലും നല്ല ബന്ധം നമുക്ക് വേറെ വരും.. നീ പഠിക്ക്. (അതൊഴിഞ്ഞു പോയതിൽ സത്യം പറഞ്ഞാൽ അവൾ happy ആയിരുന്നു )അന്ന് ആ വീട്ടിൽ ശ്മശാന മൂകത ആയിരുന്നു. ആരുമൊന്നും കഴിച്ചില്ല, ആരും ഒന്നും മിണ്ടിയില്ല കുറച്ച് കഴിഞ്ഞു അന്ന് ആദ്യമായി അവൾ പൊട്ടിത്തെറിച്ചു..” ഒരു ഭാരം തീർക്കാൻ ആയി ഏതോ ഒരുത്തനെ നിങ്ങൾ കൊണ്ട് വന്നല്ലേ?? “ഏതായാലും പിന്നെ വന്ന ആലോചനകൾ എല്ലാം പെണ്ണ് തന്നെ വേണ്ട എന്ന് പറഞ്ഞു.അവൾ പിന്നെ bsc കഴിഞ്ഞു, BEd കഴിഞ്ഞു അങ്ങനെ സർക്കാർ ജോലിയും കിട്ടി ഒരു സുന്ദരനെയും കെട്ടി , തങ്കക്കുടം പോലെ രണ്ട് പിള്ളാരേം കിട്ടി..

42വർഷങ്ങൾക്ക് മുൻപ് കുറി അടിച്ച കല്യാണം മുടങ്ങി പോയതു കൊണ്ട് റോഡിന്റെ ഒത്ത നടുക്ക് നിന്നിരുന്ന ആ വീട്ടിലെ പെൺകുട്ടികൾ പിന്നെ കല്യാണം കഴിക്കാതെ നിന്നു പോയൊന്നുമില്ല, 6പേർക്കും നല്ല ജോലിയും കിട്ടി നല്ല രീതിയിൽ തന്നെ അവരെല്ലാം ജീവിച്ചു.നമുക്ക് വേണ്ടത് നിലപാടുള്ള, മക്കളുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്ന അച്ഛനമ്മമാരെ ആണ്.അല്ലാതെ കണക്കു പറഞ്ഞ് വരുന്നവന് മകളുടെ സന്തോഷം ത്രാസിൽ സ്വർണ്ണവും സ്വത്തുമായി അളന്നു കൊടുക്കുന്നവരെ അല്ല. ഈ കഥയിലെ നായികയാണ് വത്സലകുമാരി teacher.എന്റെ അമ്മ ഈ കഥയിലെ രഞ്ജി പണിക്കർ സ്റ്റൈൽ ഇൽ മാസ്സ് ഡയലോഗ് അടിച്ച അച്ഛനാണ് ഞങ്ങളുടെ rocking അപ്പുപ്പൻ വാസുദേവൻ പിള്ള എന്ന വാസുപിള്ള ചേട്ടൻ

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

1 hour ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

2 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

2 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

3 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

3 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

4 hours ago