entertainment

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും കളക്ഷനിൽ വൻ നേട്ടം ദിലീപ് ചിത്രമായ പവി കെയർടേക്കർ നേടിയില്ല.റിലീസ് ദിനത്തിലും സമീപ ദിവസത്തിലുമാണ്‌ ഒരു സിനിമ കളക്ഷൻ വാരി കൂട്ടുന്നത്.

‘പവി കെയര്‍ടേക്കര്‍’ കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിലെത്തിയത്. 95 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം നേടിയത്.

ഏപ്രില്‍ 26 വെള്ളിയാഴ്ച, മൊത്തത്തില്‍ 24.60% ഒക്യുപന്‍സിയാണ് രേഖപ്പെടുത്തിയത്.   രാവിലെ തിയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കില്‍ ഉച്ച കഴിഞ്ഞപ്പോള്‍ ആളുകള്‍ എത്തിത്തുടങ്ങി. രാത്രി ഷോകള്‍ക്ക് 35.02% ഒക്യുപ്പന്‍സി സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു.രണ്ടാം ദിവസം അല്പ്പം മെച്ചപ്പെട്ട് മൊത്തം കളക്ഷൻ 2 കോടിയിലെത്തി. എന്നാൽ ദിലീപിന്റെ പഴയ കുതിപ്പ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. നല്ല ചിത്രം എന്ന് അഭിപ്രായങ്ങളും റിവ്യൂവകളും പവി കെയർടേക്കർ സ്വന്തമാക്കി കഴിഞ്ഞു. നടൻ ദിലീപിനു തുറ്റർച്ചയായി ഇറക്കിയ 8 ചിത്രങ്ങളും നഷ്ടത്തിലായിരുന്നു കലാശിച്ചത്. ഇപ്പോൾ പവി കെയർടേക്കർ ഇറക്കുമ്പോൾ ഇത് അഭിമാന പോരാട്ടം മാത്രമല്ല നിലനില്പ്പിനായുള്ള യുദ്ധം കൂടിയാണ്‌ ദിലീപിന്‌.
ദിലീപിനു വേണ്ടി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഫാൻസ് വൻ പ്രചാരണം നടത്തുന്നുണ്ട്. പല പേജുകളിലും പി ആർ വർക്കുകൾ നിറച്ചും റിവ്യൂവിൽ മികച്ചും നില്ക്കുന്നു. മോശമായ റിവ്യൂ ഒന്നും ചിത്രത്തിനില്ല എന്നിട്ടും തിയറ്ററിലേക്ക് ആളുകൾ നിറയുന്നില്ല എന്നാണ്‌ തണുപ്പൻ കളക്ഷൻ സൂചിപ്പിക്കുന്നത്.’പവി കെയർടേക്കർ’ അതിൻ്റെ രണ്ടാം ദിവസം മാത്രം ഏകദേശം 1.20 കോടി രൂപ നേടി
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

 

Karma News Editorial

Recent Posts

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…

31 mins ago

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

1 hour ago

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…

2 hours ago

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

2 hours ago

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

3 hours ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

3 hours ago