kerala

സ്നേഹവും ആർദ്രതയും ഉയർന്ന സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചർ- ​ഗായത്രി വർഷ

കെ കെ ശൈലജ ടീച്ചർക്ക് പിന്തുണയുമായി നടി ഗായത്രി വർഷ രംഗത്ത്. സ്നേഹവും ആർദ്രതയും ഉയർന്ന സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചറെന്ന് ഗായത്രി വർഷ പറഞ്ഞു. അവർക്കെതിരെ അശ്ലീല പ്രചാരണം അടിച്ചു വിടുന്നത് കാണിക്കുന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധപതനമാണ്. ടീച്ചറിൻ്റെ വിജയം വടകരയുടെ സാംസ്കാരിക പുരോഗതി വിളിച്ചറിയിക്കുന്നതായിരിക്കുമെന്നും ഗായത്രി വർഷ പറഞ്ഞു.

അതേ സമയം വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ സൈബർ ആക്രമണ വിഷയത്തിൽ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു. വ്യക്തമായ തെളിവുകളോട് കൂടിയാണ് വിഷയത്തിൽ പരാതിയുമായി രംഗത്ത് വന്നത്. ആ തെളിവുകൾ ഹാജരാക്കേണ്ടിടത്ത് കൃത്യമായും ഹാജരാക്കുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില കുറഞ്ഞ പണിയൊന്നും ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശൈലജ വ്യക്തമാക്കി.

തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ഇക്കാര്യത്തിലെ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് തിരിച്ചടിയായി മാറുമെന്നും കെ.കെ ശൈലജ പറഞ്ഞു. സൈബർ സ്പെയിസുകളിൽ തീർത്തും അധാർമികമായ നീക്കമാണ് തനിക്കെതിരെ നടന്നത്. സൈബർ ആക്രമണമാണ് വടകര തിരഞ്ഞെടുപ്പിലെ ചർച്ചയെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിയെല്ലെന്നും ചിന്തിക്കുന്ന പൊതുസമൂഹം തനിക്കൊപ്പം നിൽക്കുമെന്നും ശൈലജ പറഞ്ഞു.

Karma News Network

Recent Posts

കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്പെൻഷൻ, ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

7 mins ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

33 mins ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

1 hour ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

2 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

3 hours ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

3 hours ago