Home entertainment ആർക്കും എന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല. വളരെ ബുദ്ധിമുട്ട് തന്നെയാണ്- ​ഗീത വിജയൻ

ആർക്കും എന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല. വളരെ ബുദ്ധിമുട്ട് തന്നെയാണ്- ​ഗീത വിജയൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗീത വിജയൻ. തമിഴ് സിനിമകളിലേക്ക് ഗീതയ്ക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാൽ അതെല്ലാം പല കാരണങ്ങൾ കൊണ്ടും വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കുറെ അവസരങ്ങൾക്കു ശേഷമാണ് ഇൻ ഹരിഹർ നഗർ ചിത്രം വന്നത്. അവിടെ നിന്നാണ് ഗീത അഭിനയ ജീവിതം തുടങ്ങുന്നത്. അതിൽ ഗീത വിജയൻ അവതരിപ്പിച്ച മായ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അവരെ തേടി നിരവധി സിനിമകൾ വന്നു.

നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നൂറിലധികം മലയാള ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു ഹിന്ദി ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്ത്- ന്റെ റീമേക്കായ സാത്ത് രംഗ് കി സപ്നേ ആയിരുന്നു അതിലൊന്ന്.

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം അതിഥിയായിരുന്നു ഗീത വിജയൻ. സിനിമ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും തന്നെ സിനിമയിൽ നിന്ന് മനപൂർവ്വം മാറ്റിയതിനെ കുറിച്ചുമുള്ള വേദന നിറഞ്ഞ അനുഭവങ്ങൾ ഗീത ഷോയിലൂടെ പങ്കുവച്ചു. വാക്കുകളിങ്ങനെ

എനിക്ക് മാനേജർ ഒന്നുമില്ല. ഞാൻ തന്നെയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. ഭർത്താവ് ഒരു കാര്യത്തിലും ഇടപെടില്ല. അതാണ് അദ്ദേഹം എനിക്ക് നൽകുന്ന സ്വതന്ത്ര്യം. എനിക്ക് എന്റേതായ സ്ഥാനം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. അതാണ് എന്റെ ഭർത്താവിന്റെ മഹത്വം’

ചില സിനിമകളുടെ ലൊക്കേഷനിൽ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങൾ കൊണ്ട് ഞാൻ കരയും. അന്നേരം മാത്രം ഇനി മേലാൽ എന്ത് വന്നാലും അഭിനയിക്കാൻ പോവരുതെന്ന്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ എനിക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. പിന്നെയാണ് കല്യാണത്തിലേക്ക് എത്തുന്നത്.

എന്നാൽ എന്റെ കൂടെ ജീവിക്കുന്നത് വളരെ പ്രയാസകരമാണെന്ന് ഭർത്താവ് ഇടയ്ക്കിടെ പറയും. അത് ഞാൻ സമ്മതിക്കും. സത്യമാണത്. ആർക്കും എന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല. വളരെ ബുദ്ധിമുട്ട് തന്നെയാണ്.

വിനോദ് കുമാർ എന്ന നായകൻ അഭിനയിക്കുന്ന സിനിമയാണ്. അഞ്ചോ ആറോ പാട്ടുകൾ ഉണ്ട്. അതിലൊരു പാട്ടിൽ മൂന്ന് സ്വിം സ്യൂട്ട് മാറി ധരിക്കുന്ന സീനുകളുണ്ട്. ഞാൻ ഇതിന് കരാർ ഒപ്പിടാൻ അവരുടെ ഓഫീസിൽ പോയെങ്കിലും ഭാഗ്യം കൊണ്ട് അത് ചെയ്തില്ല. പ്രതിഫലം എത്രയാണ്, എത്ര ദിവസം ഷൂട്ടിങ്ങ് ഉണ്ടാവും എന്നൊക്കെ നോക്കും എന്നല്ലാതെ കരാർ തരുമ്പോൾ നമ്മളത് മുഴുവനുമൊന്നും വായിച്ച് നോക്കില്ല.

അവർ നമ്മളോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇതിലൊക്കെ ഒപ്പിടുന്നത്. പക്ഷേ സംവിധായകൻ അറിയാതെ പറഞ്ഞത് തനിക്ക് രക്ഷയായി. ‘മേഡം, മൂന്ന് സ്വീം സ്യൂട്ട് ഇടേണ്ടതുണ്ട്’ എന്ന് തെലുങ്കിലാണ് പറഞ്ഞത്. ആ വേഷം എനിക്ക് ചേരില്ല. അതുകൊണ്ട് നോ പറഞ്ഞതെന്ന് ഗീത വ്യക്തമാക്കുന്നു.

‘വെട്ടം സിനിമയിൽ വേശിയായ സ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. പക്ഷേ അത് നല്ല മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. വേഷവും നല്ലതാണ്. അതുകൊണ്ട് എനിക്കതിൽ കുഴപ്പമില്ലായിരുന്നു. അന്ന് ഷൂട്ടിങ്ങിനിടെ ഒരു കാര്യവും മുൻപ് പറഞ്ഞിട്ടില്ല.

ഒരു അലമാരയുടെ ഉള്ളിൽ നിൽക്കുന്ന സീനുണ്ട്. അതിൽ നിന്നും ഇറങ്ങിയ ശേഷമാണ് സാരിയുടെ പല്ലു ഒന്ന് താഴേക്ക് ഇടാൻ പറയുന്നത്. കേട്ടപാടെ മറ്റൊന്നും ചിന്തിക്കാതെ ഞാനത് ഇട്ടു. അതിൽ മോശമായി ഒന്നുമില്ല