kerala

സംസ്ഥാനത്ത് ജനതിക മാറ്റം സംഭവിച്ച വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍; ഗുരുതര സാഹചര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ദില്ലിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് അന്പതിനായിരത്തിന് മുകളിലെത്താനാണ് സാധ്യത.

ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വലിയ തോതില്‍ പടരുകയാണ്. ഏപ്രില്‍ ആദ്യവാരത്തെ പഠന ഫലം പുറത്ത് വന്നപ്പോള്‍ 40ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയതെങ്കില്‍ മൂന്നാഴ്ച പിന്നിടുന്ന ഈ കാലയളവിലത് 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകും. രോഗികളില്‍ ഭൂരിഭാഗത്തിനും രോഗ കാരണമായത് ഈ കൊറോണ വൈറസ് വകഭേദം. രോഗ വ്യാപന തീവ്രത അതിവേഗമായകതിനാല്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകും.

മൂന്നാഴ്ച മുന്പ് ദില്ലിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച്‌ പഠിച്ച വിദഗ്ധര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കിയത്. കരുതിയിരുന്നില്ലെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിന്‍റെ ഇരട്ടിയിലധികമാകും. ഇപ്പോള്‍ തന്നെ ഉപഭോഗം കൂടുതലുള്ള ഓക്സിജന്‍ തികയാത്ത സാഹചര്യം വരും. രോഗ മുക്തി നിരക്ക് കുറവുമാകും.

Karma News Network

Recent Posts

ടി20 ലോകകപ്പ് വിജയം, ഇന്ത്യൻ ടീമിന് ബിസിസിഐയുടെ വക 125 കോടി രൂപ, തുക ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

10 mins ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

1 hour ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

1 hour ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

1 hour ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

2 hours ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

2 hours ago