kerala

സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞത് ഇങ്ങനെ

സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ചൂഷണങ്ങളുടെ കഥകള്‍ പുറത്ത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്‌നേഹിത അറ്റ് സ്‌കൂള്‍ കൗണ്‍സിലിംഗിലാണ് ഇത്തരം സംഭവങ്ങള്‍ പുറത്തെത്തുന്നത്. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍പോലും അറിയുന്നത്.

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ ദുരുപയോഗമാണ് സ്‌കൂളുകളില്‍ നടക്കുന്നതെന്നു തിരിച്ചറിഞ്ഞത്.

കൗണ്‍സിലിംഗിനിടെ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞത് ഇങ്ങനെ, ”രസമുള്ളൊരു കാഴ്ച കാണിച്ചുതരാമെന്നു പറഞ്ഞാണ് മുതിര്‍ന്ന ക്‌ളാസിലെ ചേട്ടന്‍മാര്‍ വിളിക്കുന്നത്. മൊബൈലില്‍ ചില ചിത്രങ്ങള്‍ കാണിക്കും. ഇങ്ങനെ ചെയ്യണമെന്നു പറയും. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി”. വീടിന് സമീപമുള്ള ചേട്ടന്മാരാണ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നല്‍കുന്നതെന്നാണ് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത്. കൗണ്‍സിലിംഗിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും കൈവശം മൊബൈല്‍ ഫോണുകള്‍ ഉള്ളതായി കൗണ്‍സലര്‍മാര്‍ പറയുന്നു.

ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകള്‍വരെ കൗണ്‍സിലര്‍മാര്‍ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട്. പോക്സോ ചുമത്തേണ്ട കേസുകളാണ് ഇതിലേറെയും. തുടര്‍നടപടികള്‍ നിയമപരമായി നടക്കുമെന്നും അവര്‍ അറിയിച്ചു. പ്രാപ്തരായ കൗണ്‍സിലര്‍മാരെ വച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്കരണം നല്‍കണം. മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളില്‍ ഉണ്ടാവണമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.

 

Karma News Network

Recent Posts

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

11 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

42 mins ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

1 hour ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

1 hour ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

2 hours ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

2 hours ago