topnews

സ്വർണക്കടത്ത് ; രണ്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ അടക്കം മൂന്നുപേർ പിടിയിൽ. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ വിഷ്ണു, അഭിലാഷ് എന്നിവരും സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയതാണ് മൂവാറ്റുപുഴ സ്വദേശി. ഇയാളുടെ പക്കൽനിന്ന് 1.375 കിലോ സ്വർണമാണ് പിടിച്ചത്. ഇയാളിൽനിന്ന് സ്വർണം ഏറ്റുവാങ്ങുന്നതിനിടെയാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരനായ അഭിലാഷ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തിൽ സഹപ്രവർത്തകനായ വിഷ്ണുവിനും പങ്കുണ്ടെന്നു കണ്ടെത്തി. തുടർന്ന് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. സ്വർണ മിശ്രിതമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. അറൈവൽ ഹാളിനു സമീപത്തുള്ള ശൗചാലയത്തിൽ മുഹമ്മദ് അഭിലാഷിന് സ്വർണം കൈമാറുന്നതിനിടെ ഡി.ആർ.ഐ. ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. അഭിലാഷും വിഷ്ണുവും പലവട്ടം സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡി.ആർ.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago