national

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന മതപരിവർത്തന ലോബിയിൽ നിന്ന് കോടികൾ വാങ്ങിയതിന്റെ കൂറ് , ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം. മതപരിവര്‍ത്തന ലോബിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ ശേഷമാണ് ഡി.എം.കെ. നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ
സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന പ്രസ്താവന നടത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷി നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

സനാധന ധര്‍മ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ ഇല്ലായ്മ ചെയ്യാനും അവഹേളിക്കുന്നതിനും അപമാനിക്കുവാനും ഉദ്ദേശിച്ച് കൊണ്ടാണ്. സനാതന ഹിന്ദുത്വത്തോടുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കൊപ്പമാണൊ പൂണൂലിട്ട് ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുന്ന രാഹുല്‍ ഗാന്ധി? ഇന്ത്യ സഖ്യത്തില്‍ നിന്ന് ഡി.എം.കെയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തയ്യാറാകുമോയെന്നും ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.

കേരളത്തിലെ സ്പീക്കറുടെ പ്രസ്താവനയും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്
ലഹരി ജിഹാദിനെതിരെ പാലാ ബിഷപ്പ് പ്രസംഗിച്ചപ്പോള്‍ ഒച്ചപ്പാടുണ്ടാക്കിയ വി.ഡി. സതീശന്‍ ഈ പ്രസ്താവനയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കണം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും . ഭാരതത്തിന്റെ സാംസ്‌ക്കാരിക ഭൂമികയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന്റെ പിന്നില്‍. മതപരിവര്‍ത്തന ലോബിയുടെ ഫണ്ടുമേടിച്ച് ഹിന്ദുത്വത്തെ അപമാനിക്കുന്ന ശ്രമങ്ങള്‍ കൂടിവരികയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. ആയുധമെടുത്ത് ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ അമ്മ ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുമ്പോഴാണ് മകന്റെ ഹിന്ദു വിരുദ്ധ പ്രസ്താവന. ഇത് ബോധപൂര്‍വ്വമായ കലാപാഹ്വാനമാണ്, അധിക്ഷേപമാണ്. രാഹുലും കോണ്‍ഗ്രസും മറുപടി പറയണം- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഹിന്ദുത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ മകനെ തിരുത്തുന്നതിന് പകരം, ബിജെപി മതവികാരം ഉയര്‍ത്തുന്നു എന്ന തരത്തിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമര്‍ശം അപലപനീയമാണ്. ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാന്‍ വന്നവര്‍ സ്വയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേതെന്ന് സ്റ്റാലിന്‍ മനസ്സിലാക്കിയാല്‍ നന്ന്. ഹിന്ദു വിരുദ്ധതയുടെ അന്ത്യം ഹിന്ദുത്വത്തില്‍ നിന്ന് തന്നെയാണ്. കാലത്തിനുവേണ്ടി കാത്തിരിക്കുകയെ വേണ്ടു. ഒര്‍ജിനല്‍ സ്റ്റാലിന്റെ ഗതി തന്നെയായും ഡ്യൂപ്ലിക്കേറ്റ് സ്റ്റാലിന്റെയും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

24 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

45 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

1 hour ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

1 hour ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

3 hours ago