entertainment

സംശയങ്ങള്‍ക്ക് അവസാനം, അമൃതയും ഗോപിസുന്ദറും വിവാഹിതരായത് തന്നെ, ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രുമിച്ചുള്ള ചിത്രങ്ങള്‍ ചിത്രങ്ങളായിരുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചു. കാതങ്ങള്‍ താണ്ടി മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്ന കുറിപ്പോടെയായിരുന്നു ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന ചര്‍ച്ചയും സജീവമായി. വ്യക്തമായ ഉത്തരം ഇരുവരും നല്‍കിയതുമില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹിതരായി എന്ന വിവരമാണ് പുറത്തെത്തുന്നത്. വിവാഹമാല ചാര്‍ത്തിയുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രണയ വിവാഹമാണ് എന്നാണ് സൂചന.

അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചതിന് പിന്നാലെ അഭയ ഹിരണ്‍മയിയുമായുള്ള ഗോപിയുടെ ബന്ധവും ചര്‍ച്ചയായിരുന്നു. മാത്രമല്ല ഗോപി സുന്ദറിനെ കുറിച്ച് ചോദിച്ചവര്‍ക്ക് അഭയ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മെയ് 24ന് അഭയയുടെ 33ാം ജന്മദിനം ആയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിലൊന്നും താരം മറുപടി നല്‍കിയില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരണ്‍മയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി.

അഭയയുടെ കുറിപ്പിങ്ങനെയായിരുന്നു, എത്ര സംഭവബഹുലമായ വര്‍ഷം! ഉയര്‍ച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥമായി, സമാധാനത്തിലാണ് ഇപ്പോള്‍. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാന്‍. ഞാന്‍ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. മികച്ച മ്യുസിഷനും മികച്ച മനുഷ്യനും അതിനേക്കാള്‍ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

1 min ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

16 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

21 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

54 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago