entertainment

നിന്നെക്കൊണ്ട് നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ പാവം അമ്മ, കിടിലൻ മറുപടി നൽകി ​ഗോപി സുന്ദർ

​പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോേെട പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് അദ്ദേഹം.

അമ്മ എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചത്. അമ്മയുടെ കവിളിൽ ഉമ്മ വെക്കുന്ന ഫോട്ടോയാണ് വീഡിയോയിലുള്ളത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. പതിവ് പോലെ തന്നെ ഇത്തവണയും വിമർശനങ്ങളുണ്ടായിരുന്നു. റെസ്‌പെക്റ്റ് അമ്മ, പാവം നിന്നെക്കൊണ്ട് നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ പാവം അമ്മ. ഇതിലെങ്കിൽ ഉറച്ച് നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഗോപി എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

എന്റെ അമ്മ എപ്പോഴും സന്തോഷവതിയാണ്. ഞാനും എപ്പോഴും സന്തോഷവാനായിരിക്കണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്. എന്റെ തീരുമാനങ്ങളിൽ അമ്മയ്ക്ക് വിശ്വാസമുണ്ട്. നിൽക്കാൻ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ലെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ലോകം എന്നേ മാറി, നമ്മൾ മലയാളികളാണ് മാറാത്തതെന്നായിരുന്നു മുൻപ് ഗോപി സുന്ദർ തന്നെ പരിഹസിച്ചയാൾക്ക് മറുപടി കൊടുത്തത്.

അങ്കൂട്ടനെന്നാണ് അച്ഛനും അമ്മയും തന്നെ വിളിക്കുന്നത്. സംഗീത ജീവിതത്തിൽ അവരുടെ പിന്തുണ പറഞ്ഞറിയിക്കാനാവുന്നതല്ല. ജീവിതത്തെക്കുറിച്ച് തീരുമാനമെടുത്തപ്പോഴും അവർ പിന്തുണച്ചിരുന്നു. അമൃതയെക്കുറിച്ച് അമ്മയും അച്ഛനും അന്വേഷിക്കാറുണ്ടെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. അമൃതയ്‌ക്കൊപ്പം ലൈവിൽ വന്നപ്പോൾ അമ്മയും അവരോട് വിശേഷം ചോദിച്ചിരുന്നു. നേരത്തെയും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്.

Karma News Network

Recent Posts

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

8 mins ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

38 mins ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

1 hour ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

2 hours ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

2 hours ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

2 hours ago