social issues

ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഘടന രൂപീകരിച്ചു OMPC

ചരിത്രം വഴി മാറുന്നു. .കേരളത്തിൽ ഓൺലൈൻ മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന നൂറ് കണക്കിന് മാധ്യമ പ്രവർത്തകർ കൊച്ചിയിൽ ഒത്തുചേർന്ന് ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ്ബ് എന്ന ദേശീയ സംഘടനക്ക് രൂപം നൽകി. ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും ഊന്നൽ നൽകി പ്രവർത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന രൂപീകരിച്ചത്. കൊച്ചിയിൽ നടന്ന കൗൺസിൽ യോഗം ദേശീയ പ്രസിഡന്റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി വിനയകുമാർ അധ്യക്ഷനായി. പി ആർ സോമദേവ് മുഖ്യപ്രഭാഷണം നടത്തി. കെ.വി ഷാജി (പ്രസിഡന്റ്) പി ആർ സോംദേവ് , സൂര്യദേവ് തിരുവനന്തപുരം(വൈസ് പ്രസിഡന്റുമാർ ) ടി.ആർ. ദേവൻ (ജനറൽ സെക്രട്ടറി) ഡോ: ടി വിനയകുമാർ , അജിത ജയ് ഷോർ (സെക്രട്ടറിമാർ ) സലിം . എം (ട്രഷറർ) എന്നിവരാണ് ദേശീയ മാനേജിഗ് കൗൺസിൽ അംഗങ്ങൾ .

കക്ഷി രാഷ്ട്രീയത്തനതീതമായിരിക്കും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് നടന്ന നാഷണൽ എക്സിക്യൂട്ടീവ് യോഗം ഡോ.ടി.വിനയകുമാറിനെ ദേശീയ ചെയർമാനായി പ്രഖ്യപിച്ചു. കേരളത്തിലെ നൂറ്റമ്പതിൽ പരം ഓൺലൈൻ മാധ്യമ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ ആദ്യവാരംകൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫീസും പ്രസ്സ് ക്ലബ്ബും പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രസ്സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.

Karma News Editorial

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

1 hour ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

2 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

3 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

3 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

4 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

5 hours ago