ഗോവിന്ദ് പത്മസൂര്യ എന്ന് ജി പിയുടേയും ഗോപികയുടെയും വിവാഹം എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജി പി തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചത്. ആരാധകർ ശരിക്കും അമ്പരന്നുപോയി. വാർത്ത ശരിയാണെന്ന് ഉറപ്പിച്ചതോടെ പിന്നീട് ആഘോഷമായി.
ഇപ്പോൾ തങ്ങളുടെ വിവാഹത്തിന് നടൻ മോഹൻലാലിനെ ക്ഷണിക്കാൻ പോയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇരുവരും.മോഹൻലാലിനൊപ്പം ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ ഗോപികയും കീർത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും ഗോപിക ജിപിയോട് പറഞ്ഞിരുന്നു.
ഈ വിവരം ജിപി ലാലേട്ടനെ അറിയിച്ചെന്നും ഉടൻ തന്നെ ലാലേട്ടൻ ഇവരെ ക്ഷണിച്ചെന്നും വിവാഹത്തിന് മുമ്പ് ലാലേട്ടന്റെ അനുഗ്രഹം വാങ്ങാൻ സാധിച്ച സന്തോഷവും ജിപി പങ്കുവെക്കുന്നുണ്ട്. വിവാഹ സമയത്ത് മോഹൻലാൽ നാട്ടിൽ ഉണ്ടാകില്ലെന്നും അതിനാൽ വിവാഹത്തിന് വരാൻ സാധിക്കില്ലെന്നും അറിയച്ചതായും ജിപി പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 28 നാണ് ഇരുവരുടേയും വിവാഹം.
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…