ബാലേട്ടനെ വീണ്ടും കണ്ടു, ലാലേട്ടന്റെ അനുഗ്രഹം വാങ്ങി ജിപിയും ഗോപികയും

​ഗോവിന്ദ് പത്മസൂര്യ എന്ന് ജി പിയുടേയും ​ഗോപികയുടെയും വിവാഹം എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജി പി തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചത്. ആരാധകർ ശരിക്കും അമ്പരന്നുപോയി. വാർത്ത ശരിയാണെന്ന് ഉറപ്പിച്ചതോടെ പിന്നീട് ആഘോഷമായി.

ഇപ്പോൾ തങ്ങളുടെ വിവാഹത്തിന് നടൻ മോഹൻലാലിനെ ക്ഷണിക്കാൻ പോയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇരുവരും.മോഹൻലാലിനൊപ്പം ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ ഗോപികയും കീർത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും ഗോപിക ജിപിയോട് പറഞ്ഞിരുന്നു.

ഈ വിവരം ജിപി ലാലേട്ടനെ അറിയിച്ചെന്നും ഉടൻ തന്നെ ലാലേട്ടൻ ഇവരെ ക്ഷണിച്ചെന്നും വിവാഹത്തിന് മുമ്പ് ലാലേട്ടന്റെ അനുഗ്രഹം വാങ്ങാൻ സാധിച്ച സന്തോഷവും ജിപി പങ്കുവെക്കുന്നുണ്ട്. വിവാഹ സമയത്ത് മോഹൻലാൽ നാട്ടിൽ ഉണ്ടാകില്ലെന്നും അതിനാൽ വിവാഹത്തിന് വരാൻ സാധിക്കില്ലെന്നും അറിയച്ചതായും ജിപി പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 28 നാണ് ഇരുവരുടേയും വിവാഹം.