topnews

മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് , സർക്കാർ ഉത്തരവ് പുറത്തിറക്കി. കീം പരീക്ഷയിൽ ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിൻെറ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളേജിൻ്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

സ്പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിൻ്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളേജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളേജുകൾക്കാണ് ഈ ഉത്തരവ് ബാധകം.

Karma News Network

Recent Posts

ഹോസ്റ്റലിലെ പ്രസവം, യുവതിയെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറായി യുവാവ്

കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത‌ അറിയിച്ച് കുഞ്ഞിന്റെ പിതാവായ…

32 mins ago

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ…

34 mins ago

വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി…

58 mins ago

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

1 hour ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

2 hours ago