topnews

ഉന്തിയ പല്ലുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം

തിരുവനന്തപുരം. ഉന്തിയ പല്ലുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. പിഎസ്സിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്സി വൃത്തങ്ങള്‍ അറിയിച്ചു. നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണോ എന്നത് സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച് എടുക്കുന്ന നയപരമായ തീരുമാനമാണ്.

ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചാല്‍ പിഎസ്സിയുമായും കൂടിയാലോചിക്കും. പിഎസ്സി യോഗം ചേര്‍ന്ന് സര്‍ക്കാരിനെ നിലപാട് അറിയിക്കും. അതു സ്വീകരിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചന അധികാരമാണ്. നിയമന ചട്ടങ്ങളില്‍ ഭേദഗതി വേണമെന്ന് പിഎസ്സി സര്‍ക്കാരിനോട് ആവശ്യപ്പെടാറില്ല.

ആദിവാസികള്‍ക്കു മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാര്‍ഥി ഉന്തിയ പല്ലുള്ളതിനാല്‍ അയോഗ്യനായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണ്.

യൂണിഫോം തസ്തികളില്‍ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസറില്‍നിന്നു ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥിയുടെ യോഗ്യത നിശ്ചയിക്കുന്നത്. നിയമന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന വിധം വേണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago