topnews

സർക്കാർ കർക്കിടകത്തെ വരവേറ്റത് കാലി ഖജനാവുമായി, കേരളം മുന്നോട്ടു പോകുന്നത് ഓവർ ഡ്രാഫ്റ്റിൽ

മലയാളികൾക്ക് പഞ്ഞ കർക്കിടകം സമ്മാനിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യ നിദാന വായ്പയിലാണ് കേരളം മുന്നോട്ട് പോകുന്നത്. ഏറ്റവും കൂടുതൽ ജനം കഷ്ടപ്പാടുകൾ അനുഭവിയ്ക്കുന്ന ഈ മാസത്തിൽ തന്നെ കേരളത്തിന് ഇത് വറുതിയുടെ നാളുകളാണ്. മൽസ്യബന്ധനം നടക്കുന്നില്ല കർഷകർ പ്രതിസന്ധിയിലാണ് അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് നടുവിൽ കഴിയുമ്പോഴാണ് കടക്കെണിയിൽ സർക്കാർ നട്ടം തിരിയുന്നത്. ഇനി കൃത്യം ഒരുമാസം കഴിയുമ്പോൾ ഓണൽക്കാലമായി സമൃദ്ധിയുടെ നാളുകൾ എന്നൊക്കെ തള്ളുമ്പോഴും മലയാളിയ്ക്ക് ഇത്തവണയും കുമ്പിളിൽ തന്നെയാകും കഞ്ഞി. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇത്തവണ കടന്നുപോകുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഖജനാവിൽ ഒരുദിവസം കുറഞ്ഞത് 1.66 കോടി രൂപ മിച്ചമുണ്ടായിരിക്കണം. മിച്ചമാകാൻ എത്രയാണോ കുറവ് അത്രയും റിസർവ് ബാങ്ക് നിത്യനിദാന വായ്പ (വെയ്‌സ് ആൻഡ് മീൻസ്) ആയി അനുവദിക്കും. പരമാവധി 1670 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇത്രയും പണം ഖജനാവിൽ തിരിച്ചുവന്നില്ലെങ്കിൽ ഓവർഡ്രാഫ്റ്റിലാവും.

സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോയത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലായത്. ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.കടമെടുത്ത് ഓവർഡ്രാഫ്റ്റ് പരിഹരിക്കാനാണ് തീരുമാനം. 18-ന് 2000 കോടി കടമെടുക്കും. ഇതോടെ ഓവർഡ്രാഫ്റ്റ് ഒഴിയുമെങ്കിലും വൻതോതിൽ പണം ചെലവിടേണ്ട ഓണക്കാലം വരുന്നതിനാൽ സർക്കാർ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകൾക്ക് 8000 കോടിയെങ്കിലും വേണ്ടിവരും. 2013-ൽ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്ക്കേണ്ടതും ഈ ഓണക്കാലത്താണ്.

കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാൽ ചെലവുചുരുക്കൽ മാത്രമാണ് മാർഗം. അതിന് സർക്കാരിന് കഴിയുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെ പുതിയ ചെലവുകൾക്ക് വകുപ്പുകൾ നിർദേശംവെക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലായി 9334.39 കോടിയാണ് വരവും ചെലവും തമ്മിലുള്ള വിടവ്. പരമാവധി നിത്യനിദാന വായ്പയ്ക്ക് തുല്യമായ തുകയാണ് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഇതുരണ്ടും ചേർന്ന തുക 14 ദിവസത്തിനകം ട്രഷറിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും.റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന പലിശനിരക്കിലാണ് നിത്യനിദാന വായ്പയും ഓവർഡ്രാഫ്റ്റും അനുവദിക്കുന്നത്. കൂടിയപലിശയ്ക്ക് കടമെടുക്കുന്നതിനെക്കാൾ ഇത് സർക്കാരിന് സൗകര്യപ്രദമാണെന്നു വാദമുണ്ട്.

എന്നാൽ, ഖജനാവിൽ പണമില്ലാതെ വരുമ്പോഴാണ് ഇതെല്ലാം വേണ്ടിവരുന്നത്. അത് സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. മാത്രമല്ല, കേന്ദ്രം ഡിസംബർവരേക്ക് അനുവദിച്ച കടം നേരത്തേതന്നെ എടുത്തുതീർക്കേണ്ടിയും വരും.സാമ്പത്തികപ്രതിസന്ധി ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ പദ്ധതികളിലെ സഹായധനമായി കേന്ദ്രം തരാനുള്ളതിൽ കുടിശ്ശികയായ 1316 കോടി ഉടൻ നൽകണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമന് നിവേദനം നൽകിയത്. ഒരു ശതമാനം അധികവായ്പ എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയത് ഉൾപ്പെടെ കേന്ദ്രത്തിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന 26,000 കോടിരൂപ ഇത്തവണ കുറഞ്ഞെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

6 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

7 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

8 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

8 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

9 hours ago