കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനതുടരുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് സി വി ആനന്ദബോസ്. ബംഗാള്‍ രാജ്ഭവന്റെ ഖേല്‍ ഭൂഷണ് പുരസ്കാരം (അര ലക്ഷം രൂപ) ശ്രീജേഷിനു ഗവര്‍ണര്‍ സമ്മാനിച്ചു. കുട്ടികളിൽ ഹോക്കി താത്പര്യം വളർത്താൻ ബംഗാളിലേക്ക് ശ്രീജേഷിനെ ക്ഷണിക്കുകയും ചെയ്തു.
ഇവിടെയെത്തി ശ്രീജേഷിനെ അനുമോദിക്കാന്‍ കഴിഞ്ഞതു തന്നെ അഭിമാനമാണെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് പറഞ്ഞു. ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട ഹോക്കി സ്റ്റിക് ശ്രീജേഷ് ഗവര്‍ണര്‍ക്കു ഉപഹാരമായി നല്കി.
ശ്രീജേഷിനെ അനുമോദിക്കുകയും കുടുംബാംഗങ്ങളോടു കുശലം പറയുകയും ചെയ്ത ആനന്ദ ബോസ് 45 മിനിറ്റ് തേവയ്ക്കലിലെ വീട്ടില്‍ ചെലവഴിച്ചു. അതേസമയം പി.ആർ. ശ്രീജേഷ് സർക്കാർ അവഗണനയിൽ ആകെ ദുഃഖിതനാണ്. ഈ അവഗണന മാനസികമായി തകർക്കുന്നതാണെന്നും ശ്രീജേഷ് പറഞ്ഞു.
വരുംതലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് ഓരോ കായികതാരവും. അവർക്ക് സമൂഹം നൽകുന്ന ആദരമാണ് മെഡലുകളെക്കാൾ വിലപ്പെട്ടത്. കായികതാരങ്ങളോടുള്ള അവഗണന അവരുടെ കരിയറിനെ തന്നെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…
ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ്…
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…
വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…