entertainment

23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോൾ ചെയ്താൽ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്ന് ഭയന്നുവെന്ന് ​ഗ്രേസ് ആന്റെണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഗ്രേസ്. കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കിലാണ്. ഹലാൽ ലവ് സേറ്റി ഇപ്പോൾ റിലീസായി, സിംപ്ലി സൗമ്യ ആണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അനാവശ്യമായി ഒച്ചയെടുത്ത ഭർത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണാണ് കുമ്പളങ്ങിയിലെ സിമി. കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭർത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമായിരുന്നു ഹലാൽ ലവ് സ്റ്റോറിയിലെ സുഹറ. സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ​ഗംഭീരമാക്കി ​ഗ്രേസ്.

സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്ന് ​ഗ്രേസ് പറയുന്നു. ഒരു മാസം ഞാനവരെ എന്നെകൊണ്ടാകുന്ന തരത്തിൽ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവര് തട്ടം ഇടുന്നത്, അള്ളാ എന്ന് ഉച്ചരിക്കുന്നമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷേ, ഒബ്സർവ് ചെയ്തപ്പൊ ഏറ്റവും കൂടുതൽ ശ്രദധയിൽപ്പെട്ടത് നമ്മളെവരെ ശ്രദ്ധിക്കുമ്പോൾ അവര് എത്രമാത്രം കോൺഷ്യസാകുന്നുവെന്നാണെന്നും ​ഗ്രേസ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുനന്ു.

കരയുവാണെങ്കിൽ കരഞ്ഞും, ചിരിക്കുവാണെങ്കിൽ ചിരിച്ചും അഭിനയിക്കാനാണ് എനിക്കിഷ്ടം.23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോൾ ചെയ്താൽ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്നൊക്കെ അദ്യം ആലോചിച്ചു. പക്ഷേ, ക്യാരക്ടർ ചെയ്തു തുടങ്ങി , ആ കഥാപാത്രത്തിന് എത്രമാത്രം പെർഫോം ചെയ്യാനുള്ള സ്പേസുണ്ടെന്ന് മനസിലാക്കുമ്പോൾ ഈ പേടിയെല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകൾ വന്നാൽ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നും ​ഗ്രേസ് പറയുന്നു.

സിനിമയിലഭിനയിക്കാൻ വേണ്ടി ഡാൻസ് പഠിക്കാൻ പോയതാണ്.അങ്ങനെ ബിഎ ഭരതനാട്യം ചെയ്തു. ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് സിനിമ വന്നുവിളിച്ചു ചാടിയിറങ്ങിയതെന്നും ​ഗ്രേസ് പറയുന്നു,

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

6 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

6 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

7 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

7 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

8 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

9 hours ago