kerala

വിവാഹപ്രായം 21ആക്കുന്നത്, നല്കുന്നത് കുളിരാണ്‌,28 എങ്കിലും ആക്കണം

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന നിയമ നിർമ്മാണത്തിന് പിന്തുണയുമായി ജസ്ല മാടശ്ശേരി. വിവാഹപ്രായത്തിൻ മേലുള്ള ചർച്ച എത്രമേൽ പ്രതീക്ഷ നൽകുന്ന കുളിരാണെന്ന് നിങ്ങൾക്കറിയുമോ എന്നാണ് ജസ്ല ചോദിക്കുന്നത്. ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എൻറെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ. എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ. അടുക്കള പണിയറിയില്ല.. ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല. ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായെന്നും ജസ്ല ചോദിക്കുന്നു.

കുറിപ്പ് ഇങ്ങനെ
പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചർച്ച എത്രമേൽ പ്രതീക്ഷ നൽകുന്ന കുളിരാണെന്ന് നിങ്ങൾക്കറിയുമോ.
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എൻറെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ. എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ. അടുക്കള പണിയറിയില്ല.. ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല. ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായി.

വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു.കേൾക്കുമ്പോൾ നിങ്ങൾക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ..ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം.നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി.18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു.നിക്കാഹ് തന്നെ ലൈസൻസാണത്രേ.18 ന് മുൻപേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേർപ്പെട്ട് ഗർഭമുണ്ടായി അലസിപ്പിക്കുന്നതും.പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…

പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം.ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരിൽ ഞാൻ കേട്ട വർത്തമാനങ്ങൾ ഏറെയാണ്.പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ.പുരുഷവിരോധമായിരിക്കും.തേപ്പ് കിട്ടീട്ടുണ്ടാവും.അല്ലെങ്കിൽ ഗർഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകൾ വന്നുണ്ടാവില്ല..ചിലർ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേൾ ശരീരം ചുളിഞ്ഞാൽ ആർക്കും വേണ്ടിവരില്ല എന്ന്.ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാൽ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാർത്ത കേൾക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്.

ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാർത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാൻ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്നൊള്ളു തുടർപഠനത്തിന്..പഠിക്കാൻ മിടുക്കികളായ കുട്ടികൾ.സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയിൽ അവസരം കിട്ടീട്ടുള്ളവർ ചുരുക്കമാണ്.പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…

ഇത് പൂർണമായും കെട്ടുന്ന ചെക്കൻറെ പ്രശ്നമാണെന്ന് പറയാനാവില്ല.സ്വന്തമായി തീരുമാനമെടുക്കാൻ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിൻറെ പ്രശ്നം കൂടിയാണ്.പലരും നിസ്സഹായരാണ്.പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാൻറ് വരെ സൈക്കിളിൽ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയിൽ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കിൽ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോർമ്മണ്ട്..ഓക്കെ കാക്ക ഞാൻ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും.പെൺകുട്ടികളെ വളർത്തുന്നത് കല്ല്യാണം കഴിപ്പിക്കാൻ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…

അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേൽ ഇന്ന്.പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി.ഇനിയും മുന്നോട്ടുണ്ടെന്ന് പറയാൻ ഞാനുണ്ടാവുമായിരുന്നില്ല.ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തിൽ കൂടുതൽ ധൈര്യവും ഉണ്ടാവുമായിരുന്നില്ല..നോ പറയാനറിയുന്നൊരു ഞാൻ ഉണ്ടാവുമായിരുന്നില്ല.പെൺകുട്ടികൾ പഠിക്കട്ടെ.വേണമെന്ന് തോന്നുമ്പോൾ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ.സ്വയം പര്യാപ്തമാണെങ്കിൽ അവർക്കൊന്നിനേം ഭയക്കേണ്ടതില്ല.വിവാഹം ഒരിക്കലും ഒരു നിർബന്ധിക്കേണ്ട കാര്യമല്ല.എൻറെ കാഴ്ചപ്പാടിൽ വിവാഹം ഒരു നിർബന്ധമുള്ള കാര്യമേയല്ല..ഒരിണവേണമെന്ന് തോന്നുന്നെങ്കിൽ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം..വിവാഹമെന്നാൽ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്… പരസ്പരം തണലാവുക..എന്നതാണ്.നീ നീയായിരിക്കുക.

വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെൻറെ അഭിപ്രായം.താന്തോന്നിയെന്ന പേര് നൽകിയ ധൈര്യമാണ്.സ്വയം പര്യാപ്തതക്ക് ഉറപ്പ് നൽകിയത്. നിങ്ങൾക്‌ നന്ദിഎൻറെ ശരികൾ.ശരികേടായ് കണ്ടവർക്ക് നന്ദി

Karma News Network

Recent Posts

മാളവികയുടെ ഭാവിവരൻ നവനീത് കോടീശ്വരൻ,ലോകോത്തര കമ്പനിയുടെ തലപ്പത്ത്

ഇന്ന് വിവാഹപ്രായത്തിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ ഭാവി…

13 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച സർക്കുലർ ഇറക്കിയില്ല, നട്ടംതിരിഞ്ഞ് ആർടിഒമാർ

തിരുവനന്തപുരം : പുതിയ ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ അടിമുടി ആശയക്കുഴപ്പം. ടെസ്റ്റ് പരിഷ്കരണത്തിലെ പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത…

26 mins ago

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…

47 mins ago

മേയർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു- ചിന്താ ജെറോം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും…

49 mins ago

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

1 hour ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി…

2 hours ago