topnews

തലസ്ഥാനനഗരിയിൽ ശ്മശാനങ്ങൾ നിറയുന്നു; ശവസംസ്കാരത്തിന് ക്യൂ

ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക്‌ തലസ്ഥാനം നീങ്ങുന്നു. കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെയാണ് തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളിൽ ശവസംസ്കാരത്തിനു കാലതാമസം നേരിടുന്നത്. മാറനല്ലൂർ പഞ്ചായത്തിന്റെ ശ്മശാനത്തിൽ എത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്. തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ശ്മശാനത്തിൽ ഇതോടെ വിറക് ശ്മശാനത്തിൽ കൂടി കോവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകു ചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങൾ സംസ്‌കരിച്ചു. വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. നഗരത്തിൽ കോർപ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.

ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട്‌ സംസ്‌കരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങൾ സംസ്‌കാരത്തിനെത്തിക്കുന്നു. ബാക്കിയുള്ളവയ്ക്ക് അടുത്ത ദിവസത്തേക്കോ അതിന്റെ അടുത്ത ദിവസത്തേക്കോ സമയം നൽകുകയാണ്. പ്രതിദിനം 24 മൃതദേഹങ്ങളാണ് നാല് ഫർണസുകളിലായി സംസ്‌കരിക്കാവുന്നത്. നഗരത്തിലെ എല്ലാ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ തൈക്കാട്ടാണ് എത്തിക്കുന്നത്. കൊല്ലം, നാഗർകോവിൽ മേഖലകളിൽനിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.

തുടർച്ചയായ ഉപയോഗം കാരണം പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിത്തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇവ കേടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഇലക്ട്രിക് ഫർണസുകൾ പത്തു വർഷത്തിലേറെ പഴക്കമുള്ളതാണ്‌. കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം നടക്കുകയാണ്. ശ്മശാനത്തിന്റെ ശേഷിയേക്കാൾ കൂടുതൽ മൃതദേഹങ്ങൾ എത്തുകയാണെങ്കിൽ വിറകുചിതകൾക്കുപയോഗിക്കുന്ന താത്‍കാലിക സംവിധാനങ്ങൾ കൂടുതൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതർ പരിശോധിക്കുന്നുണ്ട്.

Karma News Editorial

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

3 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago