topnews

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

 

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ മതിയെന്ന് സർക്കാർ മാർഗനിർദേശം. നേരത്തെ ഇറക്കിയ ഉത്തരവിൽ വിദേശത്ത് നിന്നെത്തുന്നവരുടെ കാര്യം കൃത്യമായി പറയാതിരുന്നതിനാൽ വ്യക്തകുറവുണ്ടായിരുന്നു.

ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.

വിദേശത്ത് നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ആയിരുന്നു നേരത്തെ സർക്കാർ നിർദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചാൽ, ഏഴ് ദിവസം ജില്ലാ ഭരണകൂടം നിർദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണമെന്നും, ഇതിന് ശേഷം രോഗലക്ഷണങ്ങളില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാമെന്നും, ശേഷം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരൻ പിള്ള (64), കോരാണി സ്വദേശി രാജപ്പൻ (65), തിരുമല സ്വദേശി രവീന്ദ്രൻ (73), പുതുക്കുറിച്ചി സ്വദേശി ലോറൻസ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോൾ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബർ (65), തൃശൂർ പൂത്തോൾ സ്വദേശിനി ഡെൽഫി ജോയി (57), പാലക്കാട് ചന്ദ്രനഗർ സ്വദേശി സെൽവൻ (65), കൊടേകൽ സ്വദേശി വേണുഗോപാൽ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസൻ (90), തളിയിൽ സ്വദേശി ഇമ്പിച്ചി തങ്ങൾ (65), ഓർക്കട്ടേരി സ്വദേശി സദാനന്ദൻ (75), മന്നൂർ സ്വദേശിനി സുഹറ (85), കണ്ണൂർ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസർഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Karma News Network

Recent Posts

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

23 mins ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

1 hour ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

2 hours ago

കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല, മാമോദീസ ചടങ്ങിനിടെ പള്ളീലച്ചന്‍, ഈ നാടിന് എന്തുപറ്റിയെന്ന് സാന്ദ്രാ തോമസ്

ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോൾ നടന്ന അനുഭവം പങ്കുവച്ച് നടി സാന്ദ്ര തോമസ്. പള്ളിയിലെ അച്ഛൻ നൽകിയ നിർദേശങ്ങളെ…

2 hours ago

ഗോകുലം ഗോപാലൻ സൂക്ഷിച്ചോ പെൺപുലി പിന്നാലെയുണ്ട്

ഗോകുലം ഗോപാലൻ പാവങ്ങളുടെ സ്വത്തും ഭൂമിയും തട്ടിയെടുത്താണ്‌ ഇന്നത്തേ നിലയിലേക്ക് വളർന്നത് എന്നുള്ള വിവാദം ഇപ്പോൾ വൻ ചർച്ചയാവുകയാണ്‌. ആലപ്പുഴയിലെ…

3 hours ago

പോലീസ് തകർത്ത എന്റെ മുഖം പ്ളാസ്റ്റിക് സർജറിയിലൂടെയാണ്‌ ശരിയാക്കിയത്- ശോഭ സുരേന്ദ്രൻ

പാർട്ടി പറയുന്ന ഏത് ദൗത്യവും ഏറ്റെടുത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇപ്പോൾ മത്സരിക്കുന്നത് ആറാമത്തെ ജില്ലയിലാണ്. എല്ലാ ജില്ലയിലും വോട്ട് ശതമാനം…

3 hours ago