topnews

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേർ, പ്രത്യേക ചടങ്ങുകളിൽ 40 പേരെ അനുവദിക്കും

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാൻ തീരുമാനം. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും.

മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളില്‍ ഞായറാഴ്ച കുർബാനയ്ക്കും കൊവിഡ് പ്രോട്ടോകോൾ പ്രകാരം 40 പേരെയാണ് അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

കൂടാതെ ശബരിമലയിലെ തുലാം മാസ പൂജക്ക് ഭക്തരെ കയറ്റുന്ന കാര്യത്തിലും തീരുമാനമായി. ദിവസേന 250 പേർക്കാണ് പ്രവേശനമുണ്ടാകുക. ശബരിമലയിൽ പ്രവേശനത്തിന് ട്രയൽ നടത്താനും തീരുമാനം. ദർശനത്തിന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് പരിശോധനയും നിർബന്ധമാണ്. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തുമെന്നും വിവരം.

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. നിലക്കലില്‍ ആന്‍റിജന്‍ പരിശോധനയും നടത്തും. മറ്റ് ആരാധനാലയങ്ങളില്‍ ഒരേ സമയം 20 പേരെ വീതം അനുവദിക്കാനും തീരുമാനമായി.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

22 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

37 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

59 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago