entertainment

മക്കളുണ്ടാകില്ലെന്നും രണ്ട് കൊല്ലം പോലും ബന്ധം നീണ്ടു നിൽക്കില്ലെന്നും പറഞ്ഞവരുണ്ട്- പക്രു

രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തിക്ക് ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് എങ്ങനെ ഉയരാം എന്ന് കാണിച്ചുതന്ന വ്യക്തിയാണ് അജയ കുമാർ എന്ന ഗിന്നസ് പക്രു. ഒരു സിനിമയിൽ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, കേരള, തമിഴ്‌നാട് സർക്കാരുകളുടെ സിനിമ പുരസ്‌കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾഏറെയുണ്ട് പക്രുവിന്. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.

2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്. ദീപ്തയ്ക്ക് മുൻപ് ഒരു കുഞ്ഞ് ഇരുവർക്കും പിറന്നെങ്കിലും ആ കുഞ്ഞ് രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളുവെന്ന് പക്രു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. തന്റെ വിവാഹത്തെ കുറിച്ചും ആളുകളുടെ പരിഹാസങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് പക്രു ഇപ്പോൾ. വിവാഹത്തിന് ശേഷം പലരും പറഞ്ഞത് രണ്ടു വര്ഷത്തിനപ്പുറം വിവാഹ ബന്ധം കടന്ന് പോകില്ല എന്നായിരുന്നു എന്നാലിപ്പോൾ താൻ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷമായെന്നും അന്ന് പരിഹസിച്ചവരെ ഇതൊന്ന് ഓർമ്മിപ്പിക്കുകയാണെന്നും പക്രു പറയുന്നു. എന്റെ പ്രതിസന്ധികളിൽ ഭാര്യ കൂടെയുണ്ടായിരുന്നെന്നും കുടുംബമാണ് തന്റെ ഊർജമെന്നും പക്രു പറയുന്നു. എന്നെ ഒരു കുഞ്ഞിനെപോലെയാണ് അവൾ നോക്കുന്നതെന്നും താരം പറയുന്നു

ഇപ്പോൾ അച്ഛനെക്കാൾ വളർന്ന് മോളും സെലിബ്രിറ്റിയാണ്. മകൾക്കൊപ്പമുള്ള പക്രുവിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ വലിയ തരംഗമായിരുന്നു.കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ജനനം. അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബപശ്ചാത്തലമായിരുന്നു. പക്രുവിന്റെ ജീവിതം.

Karma News Network

Recent Posts

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

14 mins ago

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

32 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

36 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

59 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

1 hour ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

1 hour ago