entertainment

അച്ഛന്റെ ചിത്രത്തിലൂടെ വിസ്മയ മോഹൻലാലും സിനിമയിലേക്കെത്തുന്നു

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു. ഇപ്പോളിതാ മകളും സിനിമയിലേക്ക് തന്നെയാണെന്ന വാർത്തകളാണ് പുറതത്തുവരുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ എന്ന ചിത്രത്തിൽ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.. നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു

പ്രണവ് മോഹൻലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമൽ ഹാസൻ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹൻലാൽ ജോലി ചെയ്തിട്ടുള്ളത്.

അടുത്തിടെ തായ്ലൻഡിൽ നിന്ന് ആയോധനകലകൾ പഠിക്കുന്നതിന്റെ വീഡിയോ വിസ്മയ ഷെയർ ചെയ്തിരുന്നു. അച്ഛൻ മോഹൻലാൽ തയ്‌ക്കോണ്ടോയിലും ഗുസ്തിയും ചാംപ്യൻ ആണെങ്കിൽ ആയോധനകലകളിൽ സഹോദരൻ പ്രണവും തിളങ്ങി നിൽക്കെയാണ് വിസ്മയ മാർഷ്യൽ ആർട്‌സിൽ തന്റേതായ സ്ഥാനം ഉറപ്പിതക്കുന്നത്. എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലർന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്‌കരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് മകൾ പറഞ്ഞിട്ടില്ലെന്ന് മോഹനലാൽ തുറന്ന് പറഞ്ഞിരുന്നു.

Karma News Network

Recent Posts

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

10 mins ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

22 mins ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

39 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

55 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

1 hour ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

2 hours ago