ന്യൂഡൽഹി : രാഹുൽ വിദേശത്ത് വെച്ച് കളങ്കിതമായ വ്യക്തികളെ കാണുന്നുവെന്ന് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലാണിപ്പോൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രാഹുൽ വിദേശത്ത് വെച്ച് കാണുന്നത് ആരെയാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നെഹ്റു കുടുംബത്തോട് ബഹുമാനമുള്ളതിനാൽ താൻ അത് തുറന്നു പറയുന്നില്ല.
രാഹുലിനെ ആരും വഴിതെറ്റിക്കുന്നില്ലെന്നും സ്വയം വഴിതെറ്റുന്നതാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹമില്ല. യുവ നേതാക്കൾ പുറത്ത് പോകുന്നത് നേതൃത്വത്തിന് കഴിവില്ലാത്ത കൊണ്ടാണ്. അനിൽ കെ ആൻറണി ബിജെപിയിലേക്ക് പോയത് കോൺഗ്രസിന്റെ ദൗർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജി 23 നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുണ്ടാക്കാമെന്നാണ് പറഞ്ഞത് എന്നാൽ തനിക്ക് കാത്തുനിൽക്കാൻ സാധിക്കില്ലായിരുന്നു എന്നും ഗുലാംനബി ആസാദ് പറഞ്ഞു. ഗുലാംനബിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പ്രതികരിച്ചു.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…