പാലക്കാട് : ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷം നടന്നു. സനാതന ധർമ്മ പരിഷദ് സംസ്ഥാന പ്രസിഡന്റ് പി. ആർ. സോംദേവ് ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പ്രജീഷ് പ്ലാക്കൽ അധ്യക്ഷതയും, പ്രശസ്ത എഴുത്തുകാരനും തത്വചിന്തകനുമായ സിബിൻ ഹരിദാസ് മുഖ്യപ്രഭാഷണവും നടത്തി.
ഭാരതത്തിലെ ഗുരുജനങ്ങളുടെ ഉൾക്കാഴ്ചയുള്ള സ്വാധ്യായങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്യേശത്തോടുകൂടിയാണ് ഗുരുദേവ സേവാ മിഷൻന്റെ പ്രവർത്തങ്ങൾ സജീകരിച്ചിക്കുന്നത് എന്ന് ട്രസ്റ്റ് ചെയർമാൻ പ്രജീഷ് പ്ലാക്കൻ പറഞ്ഞു . ലഷ്യബോധം, നിസ്വാർത്ഥത, ധൈര്യം എന്നീ വിവേകാനന്ദ ആശയങ്ങളെ പുതുതലമുറ ഉൾക്കൊണ്ടു കൊണ്ട് ദേശവികസനത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ തയാറാകാണാമെന്ന് പി. ആർ. സോംദേവ് തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടു.
ഗുരുദേവ സേവ ട്രസ്റ്റ് സെക്രട്ടറി .പി. ശുദ്ധോധനൻ സ്വാഗതവും, ട്രഷറർ .ആർ. മോഹൻദാസ് നന്ദിയും പ്രകാശിപ്പിച്ചു.വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയിൽ വിവിധ ഗ്രാമവികസന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…