topnews

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനം സമർപിപ്പിച്ചു. കെ.പി.എം. പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ് ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും.

സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ സ്പോൺസർ ശേഖരൻ (എം.ഡി, കെ.പി.എം. പ്രോസസ്സിംഗ് മിൽ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

സമർപ്പണ ചടങ്ങിന് ശേഷം പദ്ധതി സ്പോൺസറെയും എഞ്ചിനീയേഴ്സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അവർക്ക് ഉപഹാരങ്ങൾ നൽകി.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

4 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

6 hours ago