kerala

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിലും മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ നിരാശയോടെ മടങ്ങിയ സാഹചര്യം പലയിടത്തും ഉണ്ടായി.

തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാജയം സംഭവിച്ചു. മന്ദഗതിയിലായിരുന്നു പലയിടത്തും വോട്ടിംഗ് നടന്നത്. വെളളിയാഴ്ച 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70.35 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. വടകര, മലപ്പുറം, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വരെ വോട്ടെടുപ്പ് നീണ്ടിരുന്നു.

karma News Network

Recent Posts

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

12 mins ago

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

47 mins ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

1 hour ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

2 hours ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

2 hours ago