world

റേവ് പാര്‍ട്ടിക്കിടെ യുവതിയെ തട്ടിക്കൊണ്ടുപോയി ഹമാസ് സംഘം, കൊല്ലരുതെന്ന് അപേക്ഷിച്ച് യുവതി, ദൃശ്യങ്ങൾ പുറത്ത്

ടെല്‍ അവീവ് : ഇസ്രയേലിൽ നിന്ന് പുറത്തു വരുന്ന ഓരോ വാർത്തയും അത്ത്യന്തം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

റേവ് പാര്‍ട്ടി നടക്കുന്നതിനിടെയാണ് കിബുത്ത്‌സ് റെഈമിന് സമീപം ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയ നോഹയും ആണ്‍സുഹൃത്ത് ആവി നഥാനും ഈ പാര്‍ട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തായ നഥാനെ മര്‍ദിച്ചവശനാക്കിയശേഷമാണ് യുവതിയെ ഹമാസ് സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്.

ഹമാസ് സംഘം കടത്തിക്കൊണ്ടുപോകുന്നതിനിടെ ‘എന്നെ കൊല്ലരുതേ, നോ, നോ’ എന്ന് യുവതി വിളിച്ചുപറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായി അവശനായ യുവതിയുടെ ആണ്‍സുഹൃത്തിനെയും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാനാകും. യുവതിയെ കാണാതായതിൻബി തുടർന്ന് സഹോദരൻ കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു.

ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ നോഹയുടെ പുതിയദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് മറ്റുസ്ഥിരീകരണങ്ങള്‍ ലഭ്യമല്ല. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നോഹ അടുത്തിടെയാണ് ശ്രീലങ്കയില്‍ പോയി മടങ്ങിയെത്തിയത്. മാതാപിതാക്കളുടെ ഏകമകളാണ്.

karma News Network

Recent Posts

തൃശൂരിൽ വീണ്ടും ഭൂചലനം, കുന്നുംകുളം ഉൾപ്പെടെ നാലിടങ്ങൾ വിറച്ചു, ഭൂചലനമുണ്ടായത് പുലർച്ചെ 3.55ന്

തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. കുന്നുംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെ 3.55ന് നേരിയ…

4 mins ago

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

9 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

9 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

10 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

11 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

11 hours ago