kerala

ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും, വിമർശിച്ച് ഹരീഷ് പേരടി

കേരള കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയും ആയ ആർ ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. 86 വയസ്സായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് നിരവധി ആളുകൾ പങ്കെടുത്തിരുന്നു.

ചടങ്ങുകളിലെ ആൾക്കൂട്ടത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമർശനം. ചിത്രത്തിൽ കാണുന്ന ആൾകൂട്ടത്തെ ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകൾ ചേർന്ന കൂട്ടങ്ങളായോ കാണുവാൻ അപേക്ഷിക്കുന്നു. നോതാക്കൾ മരിക്കുമ്പോൾ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും പരിഹാസ രൂപേണ ഹരീഷ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ, മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്…ഈ ചിത്രത്തിൽ കാണുന്ന ആൾ കൂട്ടത്തെ 20 പതിന്റെ ഗുണിതങ്ങളായി കാണുകയോ 20പത് ആളുകൾ ചേർന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും.

Karma News Network

Recent Posts

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

17 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

39 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

42 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

1 hour ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

1 hour ago